എ൯ കൊച്ചു കേരളം സുന്ദരമാക്കാൻ
എ൯ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ
എൻ ഗുരുവിൻ കാൽ തൊട്ട നാൾ മുതൽ
മനസ്സിലേറെ തുടിച്ചൊരാപ്തവാക്യം
ആരോഗ്യ കേരളം സുന്ദരകേരളം
ഞാനന്നു വിദ്യാർത്ഥി ഭാവി തൻ വാഗ്ദാനം
ശുചിത്വം തുടങ്ങണം എന്നിലൂടെ
ഞാനെൻ കൂട്ടുകാരിലേക്ക്
ഞങ്ങളൊന്നായി സമൂഹത്തിലേക്കും
ഞങ്ങളാണ് വിദ്യാർത്ഥികൾ
നാളെ തൻ ചക്രം തിരിക്കേണ്ട കൂട്ടർ
മാരകരോഗങ്ങൾ വരുതിയിലാക്കിടാൻ
എ൯ സ്വപ്നഭൂമിയേ സ്വർഗ്ഗമാക്കിടാൻ
ശക്തി പകരട്ടെ ദൈവം മാർഗ്ഗം കാണിക്കട്ടെ
മാതാ പിതാ ഗുരു ജനങ്ങൾ
എ൯ സ്വപ്നമി മണ്ണിൽ പടരാൻ
ഗുരു നമ്മെ പഠിപ്പിച്ചൊരാ മന്ത്രം
നയിക്കണമിനി ഞങ്ങളെ
നയിക്കുമീ ഞങ്ങളെ