പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/അപ്പുവിന്റ മാറ്റം

അപ്പുവിന്റ മാറ്റം

ഒരിടത്ത് അപ്പു എന്ന പേരുള്ള ഒരു കുട്ടി താമസിക്കുന്നുണ്ടായിരുന്നു അവൻ വളരെ വൃത്തിഹീന നും അനുസരണ ഇല്ലാത്തവനും ആയിരുന്നു അവന്റെ അച്ഛനുമമ്മയും പറഞ്ഞാൽ അവൻ ഒന്നും കേൾക്കില്ല സ്കൂളിൽ ടീച്ചർ പറഞ്ഞാൽ പോലും അവന്റെ ശരീരത്തിലെ നാറ്റവും അഴുക്കും കണ്ടാൽ ആരും അവന്റെ അടുത്ത് മിണ്ടില്ല ആഹാരം വലിച്ചുവാരി കഴിക്കും അതോ കഴിക്കുന്നതിനുമുമ്പ് കൈ പോലും കഴുകിയില്ല വളരെ അനുസരണ ഇല്ലാത്തവൻ ആയിരുന്നു.

ഒരു ദിവസം അപ്പുവിനെ വളരെ അസംഖ്യം ആകും വിധം വയറുവേദന എടുത്തു അവൻ അവിടെ കിടന്നു ഉരുണ്ടു മറിഞ്ഞു വേഗം എല്ലാവരും കൂടി ആശുപത്രിയിലെത്തിച്ചു ഡോക്ടർ അവനോട് പറഞ്ഞു ഇനിമുതൽ നീ വളരെ വൃത്തിയുള്ള വൻ ആയിരിക്കണം ഇല്ലെങ്കിൽ ഇതുപോലെയുള്ള വയറു വേദനകൾ ഇനിയും വരും അവൻ പറഞ്ഞു അയ്യോ ഡോക്ടറെ ഞാൻ ഇനി വൃത്തിയായി നടന്നോളാം പിന്നെ അപ്പു എപ്പോഴും വൃത്തിയുള്ളവനായി നടന്നു. 
കൂട്ടുകാരെ നിങ്ങൾക്ക് മനസ്സിലായില്ലേ ജീവിതത്തിൽ എപ്പോഴും വൃത്തിയുള്ളവരായിരിക
അജന്യ
8A പി .ജി. എം. വി .എച്ച് .എസ്.. എസ്. പുല്ലാമല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ