പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
ജീവൻ തന്റെ അച്ഛനമ്മമാരുടെ ഏകമകൻ ആയിരുന്നു.ഏറെനാൾ കാത്തിരുന്ന് ഉണ്ടായ മകൻ ആയതിനാൽ വളരെ ലാളിച്ചാണ് അവർ അവനെ വളർത്തിയത്.അവൻ എന്താഗ്രഹങ്ങൾ പറഞ്ഞാലും അവർ സാധിച്ചു കൊടുക്കുമായിരുന്നു.അങ്ങനെ ജീവൻ അലസനും മടിയനുമായിത്തീർന്നു.സ്കൂളിൽ പോകുന്നതിനോ,പഠിക്കാനോ അവന് തീരെ താത്പര്യമില്ലായിരുന്നു. ജീവന് പന്ത്രണ്ടു വയസ് ഉളളപ്പോൾ അച്ഛനും അമ്മയ്ക്കും ഒരു അപകടമുണ്ടായി.അവർക്ക് മുൻപത്തെ പോലെ ജോലി ചെയ്യാൻ കഴിയാതെയായി.ജീവനോട് തങ്ങളെ സഹായിക്കാൻ ആവശ്യപ്പെട്ടിട്ടും സഹായിക്കാതെ അവൻ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുമായിരുന്നു. ഇതിനിടയിൽ ലോകത്തെ ആകെ ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് -19 മഹാമാരി പടർന്നു പിടിച്ചു.അതാതു സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് രാജ്യങ്ങൾ ലോക്ക്ഡൗൺ ആയി, ജീവന്റെ കൂട്ടുകാർ എല്ലാവരും അവരവരുടെ വീടുകളിൽ ചെറിയ ചെറിയ ജോലിയിലും പഠനങ്ങളിലും മുഴുകി. മടിയനായ ജീവൻ വീട്ടിൽ ഇരുന്ന് സഹികെട്ടപ്പോൾ ആരുമറിയാതെ വീട്ടിൽ നിന്നിറങ്ങി ഊടുവഴികളിലൂടെ നടന്നു.അപ്പോൾ അതുവഴി ഒരു നായ വരുന്നതു കണ്ടു.അവൻ നായയോടു ചോദിച്ചു,"നായേ നായേ എന്റെ കൂടെ കളിക്കാൻ വരാമോയെന്ന്”... "ഇല്ലില്ല ,എനിയ്ക് എന്റെ യജമാനന്റെ വീട് കാത്തു സൂക്ഷിക്കണം”.വീണ്ടും അവൻ നടന്നു അപ്പോൾ അവൻ ഒരു കാക്കയെ കണ്ടു -"കാക്കേ ..കാക്കേ എന്റെ കൂടെ കളിക്കാൻ വരുമോ "..."ഇല്ലില്ല ..എനിയ്ക് , എന്റെ കുഞ്ഞുങ്ങൾക്ക് ആഹാരം കണ്ടെത്തണം അതിനായി പോകുകയാണ്.” അപ്പോൾ ജീവൻ ചിന്തിച്ചു എല്ലാവരും ജോലി ചെയ്യുന്നു ഞാൻ മാത്രം മടിയനായിരിക്കുന്നു...ഇനി മുതൽ ഞാനും ജോലി ചെയ്യും നല്ലതു പോലെ പഠിക്കും.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |