ഓർക്കുക
                ഓർക്കുക
                പകലിനെപ്പോൽ
                എന്തിനും
                ഒരന്ത്യമുണ്ട്
                മനുഷ്യന്റെ
                ഒടുങ്ങാത്ത
                ആർത്തിയ്ക്കും
                നുരയുന്ന ലഹരിയ്ക്കും
                കുതിയ്ക്കുന്ന ഭ്രാന്തിന്നും
                കിതയ്ക്കുന്ന നെഞ്ചിനും
                നടിയ്ക്കുന്ന മേനിയ്ക്കും
                മിടിയ്ക്കുന്ന നാഡിയ്ക്കും
                തിളയ്ക്കുന്ന വെയിലിനും
                പുളയ്ക്കുന്ന രാവിനും
                എന്തിനും ഒരന്ത്യമുണ്ട്.
                അതു നമ്മെ ഓർമ്മിപ്പാൻ
                പലതും പല കാലമെത്തിടും
                ആദിയിൽ പ്രളയമായ്
                മഹാവ്യാധിയായ്
                പിന്നെയും പ്രളയമായ്
                ഒടുവിലിതാ അണുരൂപിയായ്
                കൊറോണയായ്
          

</centre>



മാഹീൻ
10 C പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - കവിത