പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ അവതാരം

കൊറോണ അവതാരം


ഹേ! കൊറോണേ
നീ ഒരു അവതാരമാണോ
മർത്യനെ നേരെയാക്കുവാൻ
എത്തിയതാണോ നീ ....

 നീ എത്തിയശേഷം ഈ ലോകം
 എത്രമേൽ മാറി മറിഞ്ഞു
 സ്നേഹവും നന്മയും
 പങ്കുവയ്ക്കാൻ പുതിയൊരു ലോകം നീ തുറന്നു...
 
അന്യന്റെ ദുഃഖത്തിൽ പങ്കുചേരാൻ
സ്നേഹവും കരുതലും അതിൽ നിറയ്ക്കാൻ
ആർഭാടജീവിതം അർത്ഥശൂന്യം
എന്നും നീ ഞങ്ങളെ പഠിപ്പിച്ചു..... .

ലോക് ഡൗൺ കൊണ്ടു നീ ഞങ്ങളെ
ഫാസ്റ്റ്ഫുഡിനോട് ഗുഡ് ബൈ പറയിച്ചു
പ്രകൃതി ഒരുക്കുന്ന കരുതലിൻ വിരുന്ന്
ഒരുമയായ് ഭക്ഷിപ്പാൻ പഠിപ്പിച്ചു

 യുദ്ധവും വെടിവയ്പ്പും കേൾക്കാനില്ല
പകയും വിദ്വേഷവും കാണാനില്ല
ക്ഷണികമാം ഈ ലോക ജീവിതത്തിൽ
ഇവയൊന്നും വേണ്ടെന്ന് നാം അറിഞ്ഞു

എന്നാലും വിഷമങ്ങൾ ബാക്കി നിൽക്കുന്നു
ഇത്രയും പേരെ നീ കൊന്നതെന്തേ
ഉറ്റവർ - സ്നേഹിതർ നഷ്ടമായി
 എത്രയോ കുടുംബം അനാഥമായി

നീ പോകുമ്പോൾ വീണ്ടുമീ ഭൂമിയിൽ
അഹങ്കാരം പൊട്ടി മുളച്ചീടുമോ
ഇനിയും ജനങ്ങൾ പഠിച്ചീടുമോ പാഠം
കൊറോണ നൽകിയ വലിയ പാഠം
             
 

ആർഷ എസ് റോസ്
10A പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത