വായനയിൽ തൽപ്പരരായ കുട്ടികൾക്ക് വേണ്ടി വിശാലമായ ഗ്രന്ഥശാല പ്രവർത്തിക്കുന്നു.ക്ലാസിക്കുകൾ ഉൾപ്പടെ വൻ ഗ്രന്ഥശേഖരം ഇവിടുണ്ട്. 1)3500-കുട്ടികൾ മെമ്പ൪ഷിപ്പ്. 2)ദിവസവും 500 ൽ അധികം കുട്ടികൾ പുസ്തകങ്ങൾ എടുക്കുന്നു. 3)'എഴുത്ത് പുര'എന്ന പേരിൽ ഒരു ഇ൯ല൯റ് മാസിക ഇറക്കി. 4)മാസികയ്ക്ക് 'മൊഴിപബ്ലിക്കേഷ൯' പുരസ്കാരം ലഭിച്ചു 5)'പുഴയെത്തേടി'എന്ന ചെറുകഥക്ക് 'മി൯ഹ' (8.v)കുട്ടിക്ക് മികച്ച ബാലസാഹിത്യകാരിക്കുള്ള പുരസ്കാരം ലഭിച്ചു. 6)സോഫ്റ്റ് വെയ൪ വൽക്കരണം പൂ൪ത്തിയായി വരുന്നു. 7)7000 ത്തിൽ അധികം വിദ്യാ൪ത്ഥികൾക്ക് പുസ്തകം എടുക്കാ൯ സൗകര്യം ലഭിക്കും. 8)10000 ത്തോളം പുസ്തകങൾ ഉണ്ട്. 9)'വായനാമരം'എന്ന പുതിയ പദ്ധതി എല്ലാ ക്ളാസിലേക്കും എത്തിച്ചു. സാഹിത്യ മാസികകൾ, വിജ്ഞാന മാസികകൾ,ബാലപ്രസിദ്ദീകരണങൾ എന്നിവ 78 ക്ളാസുകളിൽ എത്തിക്കുന്ന പദ്ധതി (മാതൃഭൂമിയുമായി സഹകരിച്ച് കൊണ്ട്) ഗ്രന്ഥശാലയുടെ ചുമതല അഭിലാഷ് സാറിന് നൽകപ്പെട്ടു . ഗ്രന്ഥശാലയുടെ കംപ്യൂട്ടർവത്കരണം പൂർത്തിയായി . എല്ലാ ക്‌ളാസുകളിലും ഒരു ലൈബ്രറി എന്ന പദ്ധതി നടപ്പിലായി വരുന്നു. എല്ലാ ക്‌ളാസുകളിൽ നിന്നും ലൈബ്രറി പ്രതിനിധികളെ തിരഞ്ഞെടുത്തു. 1800 ൽ പരമുള്ള 8 ാം തരം കുട്ടികളുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ ആക്കി വരുന്നു. സഹായത്തിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഉണ്ട് ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 10000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല.

പ്രവർത്തന രീതി

കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്.

ക്ലാസ്സ് ലൈബ്രറി

എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് തത്കാല അവലംബങ്ങൾക്കാവശ്യമായ പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ പ്രധാനമായും ഉള്ളത്. രണ്ട് ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ഓരോ ക്ലാസിലും ഇതിന്റെ ചുമതല. പത്രങ്ങളും ആനുകാലികങ്ങളും എല്ലാ ക്ലാസിലേക്കും ലഭ്യമാക്കുന്നുണ്ട്.


പുസ്‍തകസമാഹരണയജ്ഞം

വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്.