പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/തിരുമിഴി തൻ കിനാവ് കാണുമ്പോൾ

തിരുമിഴി തൻ കിനാവ് കാണുമ്പോൾ

ഏകാന്ത രാത്രി ! തെളിഞ്ഞുനിൽക്കുന്ന പൂ‍ർണ്ണചന്ദ്ര൯ ! നിലാവിന്റെ കുളിരേറ്റ് നിൽക്കുന്ന"സൂര്യഗായത്രി".അമ്മ അവളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് മൂന്നുവർഷം.അവൾക്ക് പതിമൂന്ന് വയസ്സ്.അത്ര സുരഭിലമായിരുന്നില്ല അവളുടെ ബാല്യം.അച്ഛ൯ ലഹരിയുടെ മടിത്തട്ടിലേക്ക് വീണിരുന്നു.അവൾക്ക് തന്റെ അമ്മയുടെ സ്വപ്നം നിറവേറ്റണമായിരുന്നു.പിരിയും മുമ്പ് അമ്മ അവളോട് പറ‍ഞ്ഞു'എന്റെ കുഞ്ഞ് പഠിക്കണം.പഠിച്ച് വളരണം.ഈ അമ്മക്ക് നിന്നിലാണ് പ്രതീക്ഷ,ജീവിതമാകുന്ന ഈ കടലിൽ പ്രതിസന്ധികൾക്കിടയിൽ കുടുങ്ങിയാലും അതിൽ നിന്ന് പാഠങ്ങൾ പഠിച്ച് ജീവിതത്തിൽ മുന്നേറണം.മുന്നേറി വിജയം കൈവരിച്ച് നാളെ ഈ നാടറിയുന്ന ലോകത്തിന്റെ നെറുകയിലെത്തുന്ന നന്മ നിറഞ്ഞ മനസിന്റെ ഉടമയായി ഒരു ഐ എ എസ് ഉദ്യോഗസ്ഥയാകണം.
ഈ മകൾക്ക് മറ്റ് ആശകൾ ഒന്നുംതന്നെയില്ല.ജീവിതത്തിലെ ഒരേഒരാഗ്രഹം അമ്മ പറഞ്ഞതുതന്നെയാണ്. അവളുടെ മിഴികൾ നക്ഷത്രം പോലെ തിളങ്ങി.വിജയത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുന്നതിന്റെ ആവേശമാവാം. ഏഴ് വർഷങ്ങൾ കടന്നുപോയി.അച്ഛനും അവളെ വിട്ടുപിരിഞ്ഞു.പിന്നീടവളെ പോറ്റിവളർത്തിയത് അവളുടെ അമ്പുമാമ ആയിരുന്നു.സെന്റ് തെരേസാസ് കോളേജിൽ നിന്നവൾ ബിരുദം പൂർത്തിയാക്കി
കലാലയത്തിലെ ആദ്യനാളുകളിൽ ഒരുപാട് പരാജയങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നു.എന്നിട്ടും അവൾ തളർന്നില്ല, കാരണം പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന് അവൾ പഠിച്ചു.അങ്ങനെ ജീവിത പാതയിൽ തളരാതെ അവൾ മുന്നേറി.
അവൾ സിവിൽ സർവ്വീസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.ഡിസംബർ 12 ,2017 അവൾ ഇന്റർവ്യൂ പാസായി.നിയമനം ലഭിച്ചു.പാലക്കാട് ജില്ലാ കളക്ട‍റായി സൂര്യഗായത്രി നിയമിക്കപ്പെട്ടു.ദേശം അവളെ അനുമോദിച്ചു.അവൾ അവരോട് ഒന്നേ പറ‍ഞ്ഞുളളു......എന്റെ അമ്മ ആയിരുന്നു എന്റെ സ്വപ്നം. എന്റെ അമ്മയുടെ സ്വപ്നമായിരുന്നു എന്റെ ജീവിതം.എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് എന്റെ അമ്മയാണ്. എന്റെ ഈ ജീവിതം എന്റെ അമ്മയ്ക്ക് സമർപ്പിക്കുന്നു.........

കൃഷ്ണപ്രിയ.ആർ
8ബി, പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി,പത്തനംതിട്ട
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ