പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/അതി ജീവനത്തിന്റെയും തിരിച്ചറിവിന്റെയും

അതി ജീവനത്തിന്റെയും തിരിച്ചറിവിന്റെയും കാലം

നാം അതിജീവിച്ച ഏറ്റവും വലിയ മഹാപ്രളയം, അതിനുശേഷം നാം ഇപ്പോൾ വൈറസിനെ തുരത്താനുള്ള ശ്രമമാണ്.അതിൽ നാം വിജയിക്കും.കാരണം നമ്മുക്കതിനുള്ള കഴിവുണ്ട്.കോവിഡ്-19 തിരിച്ചറിവിന്റെ കാലമാണ്.വീടിന്റെ നാലു മൂലയ്ക്കുള്ളിൽ യന്ത്രത്തേപോലെ പ്രവർത്തിച്ചിരുന്ന നാം ഇന്ന് സമാധാനത്തോടെയാണ് ജീവിക്കുന്നത്.നമ്മുടെ സൗഹൃദങ്ങൾ തൊട്ടടുത്ത വീടുകളിലേക്ക് വ്യാപിക്കുമ്പോൾ നാം പഴയകാല അയൽ ബന്ധങ്ങളിലേക്ക് പോകുന്നു.
ആഹാര ശീലങ്ങൾ മാറി നല്ലതിനെ തിരഞ്ഞെടുക്കുന്നു. വാർദ്ധക്യമായവർക്ക് കൂട്ടിരിക്കാൻ നാം ഓരോരുത്തരും ഇന്ന് വീട്ടിലുണ്ട്. അവർക്ക് സ്നേഹം നൽകാനും നമ്മൾ കൂടെയുണ്ടെന്ന് ഓർമിപ്പിക്കാനും ഈ സന്ദർഭം പ്രയോജനപ്പെടുത്തണം.അത് അവർക്ക് ശക്തി നൽകുന്നു.കുടുംബ ബന്ധങ്ങൾ അരക്കിട്ട് ഉറപ്പിക്കാൻ നമ്മുക്ക് കഴിയണം.
ഈ മഹാവ്യാധിയെ തുരത്താൻ നമ്മുക്ക് സാധിക്കും. അതിനായി സാമൂഹ്യ അകലം പാലിച്ച് യാത്രകൾ ഒഴിവാക്കി വ്യക്തിശുചിത്വം പാലിച്ച് നമ്മുക്ക് കോവിഡ്-19 നെ തുരത്താം .

ഗൗരി.എസ്സ്.നായർ
8 B പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി,പത്തനംതിട്ട
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം