CO-വിട

തനിക്ക് എതിരെ നിൽക്കുന്ന ശത്രു അതൊരുവൻ ആയാലും, ഒരു ജനതയായാലും, മറിച്ച് ഇരു രാഷ്ട്രങ്ങൾ തമ്മിൽ ആയാലും എതിരാളി വാളേന്തിയാൽ വെടിയുയർത്തുകയും, വെടിയുയർത്തിയാൽ അണുനാശനംപോലും ചെയ്യുന്ന പാരമ്പര്യമുള്ള ഈ ലോകം ഇന്ന് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ആത്മീയ വചനം കൊണ്ട് മായാജാലം തീർക്കുന്ന #ഷാ മാക്ക് എന്ന ചിന്തകന്റെ വാക്കുകളിലുടെയാണ് "എതിരാളി അദ്യശ്യനെങ്കിൽ അവിടെ നിനക്കും എനിക്കും യുദ്ധതന്ത്രം ഒന്നേയുള്ളൂ "ഒളിച്ചിരിപ്പ് " അല്ലാത്ത പക്ഷം നീയും ഞാനും ഓർമ്മകളിൽ ഒതുങ്ങും" ഇത് യുദ്ധ സമനമല്ല മറിച്ച് യുദ്ധം തന്നെയാന്ന് എന്ന് ലോക വ്യാപാര സംഘടനകൾ മുതൽ ലോക ആരോഗ്യ സംഘടനകൾ വരെ പ്രസ്താവിച്ച് കഴിഞ്ഞ താന്ന്, എങ്കിലും നാൾ ഇതുവരെ നടന്ന ഓരോ യുദ്ധവും കിരീടധാരണത്തിന് വേണ്ടിയാണ് നടന്നത് എങ്കിൽ ഇവിടെ യഥാർത്ഥത്തിൽ Covid എന്ന "കിരീടം" തകർക്കാനുള്ള യുദ്ധമാണ് നടക്കുന്നത്. യുദ്ധഭൂമിയിൽ ഒരു പക്ഷേ പ്രിയപ്പെട്ടവരെയടക്കം നഷ്ടമായെന്നു വരാം എങ്കിലും മതഗ്രന്ഥങ്ങൾക്ക് അത്രമേൽ പ്രാധാന്യം നല്കുന്ന ഓരോ ജനതയും ഓർമ്മിക്കേണ്ട പാഠമാണ് ഭഗവത്ഗീതയിലെ ആരും ശ്രദ്ധിക്കാത്തതും എന്നാൽ പോരാളികൾ അറിഞ്ഞിരിക്കേണ്ടതുമായ ഈ വചനം" "യുദ്ധഭൂമിയിൽ പോരാളിക്ക് കർമമല്ല ധർമ്മമാണ് മരണം നാൾ ഇതുവരെ ലോകത്തോടു വിടപറഞ്ഞ പോരാളികൾക്ക് നൽകേണ്ടത് കണ്ണീർ മാത്രമല്ല മറിച്ച് അവരോടുള്ള ആദരവു കൂടിയാണ് ഒരു പക്ഷേ നാളെ നീയും ഞാനും മഴ മേഘ പൊട്ട് പോലെ അലിഞ്ഞലിഞ്ഞ് ഇല്ലാതായേക്കാം, ലോകം മുഴുവൻ കീഴ്പെടുത്തി എന്ന മിഥ്യാധാരണയിൽ ഒരു നാൾ ഹിറ്റ്ലർ തന്റെ അനുയായികൾക്ക് മുന്നിൽ ഉച്ചത്തിൽ പറഞ്ഞു "കിരീടം ചൂടിയ രാജാവിന് നേരെ നിങ്ങൾ വാൾ ഓങ്ങിയാൽ അവനെ നീ കൊല്ലണം" എന്ന് ഹാസ്യാത്മകമായാണോ മറിച്ച് അഹങ്കാരത്തിന്റെ സ്വരത്തിലാണോ ഹിറ്റ്ലർ അത് പറഞ്ഞത് എന്ന് ചിന്തകർക്കും ചരിത്രപുരുഷൻമാർക്കും ഇന്നും ഉത്തരം ലഭിച്ചിട്ടില്ല എന്നാൽ അതിനു ശേഷമുള്ള പതിനേഴാം ദിവസം ലോകം കണ്ടത് കിരീടം നഷ്ടമായി തല ചിതറിപ്പോയ വെറും ഹിറ്റ്ലറെയാണ്.അതിനർത്ഥം രാജാവിന് നേർ ആ ജനത വാൾ ഏന്തിയിരിക്കുന്നു എന്നു മാത്രമാണ്. ഓർക്കുക Covid എന്ന സ്വയം കിരീടംവച്ചവൻ എന്ന് അവകാശപ്പെടുന്ന അവന് നേർ ഈ ലോകം മുഴുവൻ വാൾഏന്തി കഴിഞ്ഞു, പ്രതിക്ഷയുടെ ആ നാളുകൾക്ക് ഇനി അധികനാൾ ഇല്ല

  • നമ്മൾ ജയിക്കും*
സൂരജ്
10 D പി .എച് ,എസ് .എസ് . പറളി ,
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം