പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ
ഒറ്റപ്പെടൽ
ഒറ്റപ്പെടൽ എന്നും ഒരു വേദന തന്നെ.. ചിലർക്ക് ഏകാന്തതയുടെ വേദനയറിയാൻ കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെടേണ്ടിവന്നു. ജോസഫ് അടച്ചിട്ട ഏകാന്ത മുറിയിൽ ഓരോന്ന് ആലോചിച്ചിരുന്നു. കടലിനക്കരെ ജോലി തേടിപ്പോയ ജോസഫ് പകർച്ചവ്യാധി നാട്ടിൽ എത്തുന്നതിനുമുമ്പ് വീട്ടിലെത്തിയതാണ്. എയർപോർട്ടിലെ നിർദ്ദേശമനുസരിച്ച് വീട്ടിലെ രണ്ടു നിലയിലെ ഒറ്റമുറി ക്വറന്റൈൻനു തെരഞ്ഞെടുക്കുകയും ചെയ്തു. കൂടാതെ ടെസ്റ്റ് റിസൾട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ് ജോസഫിനെ വല്ലാതെ അലട്ടി. ഭാര്യയും മക്കളും തൊട്ടപ്പുറത്തുള്ള അനിയന്റെ വീട്ടിൽ വീട്ടുതടങ്കലിലായി. തുറന്ന ജനൽ പാളികൾക്കിടയിലൂടെ ഇടയ്ക്കിടയ്ക്ക് കണ്ണ് പായിക്കും.. ആളൊഴിഞ്ഞ റോഡ് നോക്കി നെടുവീർപ്പിടാനല്ലാതെ വേറെ ഒന്നിനും കഴിഞ്ഞില്ല. മുറിയുടെ പുറത്ത് സമയാസമയത്ത് ഭക്ഷണപാത്രം എത്തിയിട്ടുണ്ടെന്ന അറിയിപ്പോടെ അമ്മയുടെ നീട്ടിയുള്ള വിളിയാണ് ഏക ആശ്വാസം. എന്തിനുമേതിനും നാട്ടിൽ വരുമ്പോൾ കൂട്ടുകൂടാൻ വരാറുള്ള കൂട്ടുകാരെയൊന്നും കാണാനില്ല. വിളിച്ചിട്ട് ഫോൺ എടുക്കാതെയായി, നാട്ടിൽ എത്തി എന്നറിയുമ്പോൾ വരുന്ന പതിവ് പിരിവുകാരെയും കാണാനില്ല. എന്നെ ആർക്കും വേണ്ടാതായോ...... തുറന്നിട്ട ജനൽ പാളി വലിച്ചടച്ച് ഒരു ദീർഘനിശ്വാസത്തോടെ അയാൾ ബെഡിൽ ഇരുന്നു. എത്ര പെട്ടെന്നാണ് എല്ലാവരാലും ഒഴിവാക്കപ്പെട്ട ഒരു ഭീകരജീവിയായി താൻ മാറിയത് എന്ന ചിന്ത ജോസഫിനെ വല്ലാതെ വിഷമിപ്പിച്ചു. അമ്മച്ചിയുടെ നീട്ടിയുള്ള വിളി കേട്ടാണ് ജോസഫ് വാതിൽ തുറന്നത്. അമ്മച്ചി റിസൾട്ടുമായി വന്നതാണ്. പിന്നെ കൊറോണ എന്നെയും എന്റെ മുറിയേയും വിട്ട് കണ്ടം വഴി ഓടി
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |