പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/വൈറസ്
FATHIMA MINHA. MM
ഭയം വേണ്ട ജാഗ്രത മതി നമ്മുടെ ഈ ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന ഒരു വൈറസ് ആണ് കൊറോണ വൈറസ്. ഈ വൈറസ് പിടിപെട്ട് ഒരു ദിവസം എത്രയെത്ര ജനങ്ങൾ ആണ് മരണപ്പെട്ടത്. " നാം ഒന്നിച്ച് നിന്ന് പ്രതിരോധിച്ച്ചാൽ നമുക്ക് രക്ഷപ്പെടാം". അമേരിക്കയിലും ചൈനയിലും ഇറ്റലിയിലും ഒരുദിവസം ആയിരക്കണക്കിന് ആളുകളാണ് മരണപ്പെടുന്നത്. നാലിൽ രണ്ടര ഭാഗം ആളുകൾ മരണപ്പെടും എന്നാണ് ശാസ്ത്രം പറയുന്നത്. കൊറോണ വൈറസ് ഒരു മഹാമാരി ആയ വൈറസ് ആണ്. അതുകൊണ്ട് " നാം ഒന്നിച്ച് കൈ കോർത്താൽ അതിജീവിക്കാം. അതിനായി നാം കുറച്ച് മുൻകരുതലുകൾ എടുക്കണം. പുറത്തു പോയി വരുമ്പോൾ സോപ്പിട്ട് കൈ കഴുകണം. പുറത്തേക്ക് പോകുമ്പോൾ മനുഷ്യരോട് ഒരു മീറ്റർ അകലം പാലിക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്ത് പോവുക മുതലായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കൊറോണ വൈറസിനെ തടയാൻ കഴിയും. " ഭയം വേണ്ട ജാഗ്രത മതി"
|