പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖ
ദൈവത്തിന്റെ മാലാഖ
ഒരു മാസത്തെ നീണ്ട ഹോസ്പിറ്റൽ ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിന് ഇടയിലാണ് ഫോൺ ശബ്ദിച്ചത്. ആനി ഫോൺ നോക്കി ങേ----- ഹോസ്പിറ്റലിൽ നിന്നാണല്ലോ. ഹലോ എന്താ മാഡം ? ഹലോ ആനി താൻ ഇന്ന് ഡ്യൂട്ടിക്ക് അല്പം നേരത്തെ ജോയിൻ ചെയ്യണം .പ്രശ്നം ഞാൻ വന്നിട്ട് പറയാം. ജോണിയുടെ വണ്ടി അയക്കാം. ഓക്കേ മാഡം. ജോസേട്ടാ എനിക്ക് ഇന്ന് കുറച്ച് നേരത്തെ പോകണം. വണ്ടി ഇപ്പോൾ വരും. ഭക്ഷണവും മരുന്നും കൃത്യസമയത്ത് കഴിക്കണം. ഇതാ ജോണിയുടെ വണ്ടി വന്നു. ജോസേട്ടൻ അവളുടെ ലഗേജുകൾ അകത്തോട്ടു വച്ചു. അവൾ വണ്ടിയിൽ കയറി. കൈവീശി കാണിച്ചു കൊണ്ട് അവൾ പോയി. ലോക്ഡൗൺ ആയതിനാൽ വണ്ടികൾ തീരെയില്ല. അതുകൊണ്ട് പെട്ടെന്നു തന്നെ ഹോസ്പിറ്റലിൽ എത്തി. ഡ്യൂട്ടിക്കു കയറാനായി അവൾ ലഗേജുകൾ റൂമിലേക്കു വച്ചു. ഡ്യൂട്ടി ഡ്രസ്സും മാസ്കും ധരിച്ച് ആനി റെഡിയായി. അവൾ മാഡത്തിന്ൻറെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി. ആനി നിൻറെ വാർഡിൽ ഒരു കോവിഡ് കേസുണ്ട് . ശ്രദ്ധിക്കണം . ശരി മാഡം ഞാൻ അങ്ങോട്ട് ചെല്ലട്ടെ. അവൾ ചെന്ന് രോഗിയെ കണ്ടു. 60 വയസ്സിന് നോട് അടുത്ത പ്രായം വരുന്ന ഒരു വൃദ്ധൻ. ആനി മരുന്നും ഭക്ഷണവും കൊണ്ടു കൊടുക്കാനായി റൂമിനുള്ളിൽ കയറി. ക്ഷീണിച്ച് അവശനായി കിടക്കുന്ന അയാളോട് അവർ പേര് ചോദിച്ചു. അയാൾ പേരുപറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അതു കഴിയുന്നില്ല. അയാളുടെ ആദ്യത്തെ Test പോസിറ്റീവ് ആയിരുന്നു. അവർ അയാളോട് വിട്ടുനിന്ന കുറെ കാര്യങ്ങൾ പറഞ്ഞു അയാളെ സന്തുഷ്ടൻ ആക്കും. രണ്ടാമത്തെ Test നെഗറ്റീവ് ആയിരുന്നു. ഇത് അയാളോട് പറഞ്ഞപ്പോൾ വളരെയധികം സന്തോഷവാനായിരുന്നു. മൂന്നാമത്തെ ടെസ്റ്റും നെഗറ്റീവ് ആയിരുന്നു. അയാൾ വീട്ടിലേക്കു പോകാൻ റെഡിയായി. അങ്ങനെ ആ രോഗി ഹോസ്പിറ്റൽ വിട്ടുപിരിഞ്ഞു. ആനിക്കും ഹോസ്പിറ്റലിൽ ഉള്ള എല്ലാവർക്കും സന്തോഷമായി. ഈ കേരള ജനത അതിജീവിക്കും. കൊറോണ വൈറസിനെ പറ്റി ആശങ്ക വേണ്ട. ജാഗ്രത മതി. നമുക്ക് ഒന്നായി നിൽക്കാം. ഒന്നിച്ചു ചേരാതെ ഈ വൈറസിന്റെ കണ്ണി പൊട്ടിക്കാം. വീട്ടിൽ ഇരിക്കൂ ജാഗ്രതയോടെ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |