പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി
                         പരിസ്ഥിതിനശീകരണം  ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. പ്ലാസ്റ്റിക് പോലെ പ്രകൃതിയിലെ  മനോഹാരിത  നശിപ്പിക്കുന്ന  വസ്തുക്കളുടെ  അമിതമായ  ഉപയോഗമാണ്  പരിസ്ഥിതിനശീകരണത്തിനുള്ള  മുഖ്യമായ  കാരണം. പരിസ്ഥിതി സംരക്ഷണം നമ്മൾ ഓരോരുത്തരുടെയും കടമയാണ്.  അത് മനസ്സിലാക്കുന്നതിനും പ്രകൃതിയെ  സംരക്ഷിക്കേണ്ടതിന്റെ  ചുമതല നമുക്ക് ഉള്ളത് കൊണ്ടും അത് ഓർമ്മിക്കുന്നതിനും കൂടിയാണ് ജൂൺ - 5 ലോക പരിസ്ഥിതിദിനമായി  നാം ആചരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുക  എന്നത്  നമ്മൾ  ഓരോരുത്തരുടെയും  ചുമതലയാണ്.ഈപരിസ്ഥിതി  അല്ലെങ്കിൽ  പ്രകൃതി നശിച്ചാൽ  അഥവാ  മനുഷ്യർ അതിനെ നശിപ്പിച്ചാൽ അതിന്റെ ദോഷഫലം   നാം തന്നെയായിരിക്കും  അനുഭവിക്കുക.   അതു കൊണ്ടു തന്നെപ്രകൃതിനശീകരണം മാനവരാശിക്ക് ആപത്താണ്.  അതിനാൽ     പ്രകൃതിസംരക്ഷണം ജീവിതത്തിന്റെ ഒരു ഭാഗമായി  കാണാം

വിനിതമോൾ ബി എസ്
9 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം