അപ്രതീക്ഷിതമായ നിൻ വരവ്
ലോകമെങ്ങും ഭയം പടർത്തി
ആധുനിക കാലത്തെ
നിൻ കൈപ്പിടിയിൽ സ്തംഭിപ്പിച്ചു
നിഷ്പ്രയാസം നിൻ സ്പർശനത്തിലൂടെ
ഭീതി പരന്നു
ഏറെ ജീവനും നീ കാർന്നെടുത്തു
നിൻ നാമം കൊറോണ എന്നും
എന്നാലും നിന്നെ ശമിപ്പിക്കാനും
ഇല്ലാതാക്കാനും നമ്മൾ
ഒരുമയോടെ പൊരുതും