നേരമില്ലെന്നു പറഞ്ഞ് പായും
ജനങ്ങൾക്ക് നേരം വേണ്ടുവോളമുണ്ടിന്ന്
നമുക്കു ചുറ്റും
ഭീതിയേറും മുഖഭാവങ്ങൾ മാത്രം
എങ്ങും ചർച്ചകൾ കേൾക്കാം
വീടുകളിൽ ടെലിവിഷനിൽ
കൊറോണയെന്ന മഹാമാരിമാത്രം
നിപ്പ,പ്രളയം,മാറി മാറി
വരും ദുരന്തങ്ങളെ
മറികടന്ന നമുക്ക് മറികടന്നിടാം
ഈ മഹാമാരിയെയും.
ആശങ്കയില്ലാതെ ജാഗ്രതയോടെ
സോപ്പുകൾ,സാനിറ്റൈസറുകൾ
കൊണ്ട് കൈകൾ കഴുകി
വൃത്തിയാക്കി ശുചിയാക്കി
ഒാടിച്ചിടാം ഈ കൊറോണയെ
ശാരീരിക അകലം പാലിച്ചിടാം
രക്ഷിച്ചിടാം നമുക്ക് രാജ്യത്തെ ലോകത്തെ
നമുക്കായി നാളേക്കായി....