മഞ്ഞപ്പട്ടുസാരി ഞൊറിഞ്ഞുടുത്തപോൽ
കേരളമാകെ വിഷുക്കൊന്ന പൂത്തു നിൽക്കുന്നു
കൊറോണയുടെ വ്യാപനത്താൽ
തെരുവോരവിപണി അടഞ്ഞുറങ്ങുന്നു
പടക്കങ്ങൾ നിർമിക്കാൻ കഴിയാതെ മനുജർ
നിസ്സഹായതയാൽ കേഴുന്നു...
ജനഹൃദയം കൊറോണ ഭീതിയിൽ പെട്ട്
അകത്തിരിക്കുന്നു.
പോയ്മറഞ്ഞ ഒാണങ്ങൾ
പ്രളയമാം കാർക്കോടകൻ വിഴിങ്ങിയപ്പോൾ
വിതുമ്പിക്കരഞ്ഞു പോയി കേരളീയർ
ഈ വിഷുവെങ്കിലും ഉത്സവമാക്കാൻ
മാനവർ മനതാരിൽ കൊതിച്ചിരുന്നു
കേരളീയർ മാനസസരോവരത്തിൽ
വിഷുക്കണി സ്വപ്നം കണ്ടിരുന്നു
കേരളീയ മനസ്സുകളിൽ സ്വർണാഭരണവിഭൂഷിതയായി
വിഷുക്കണി ഒരുക്കുന്നു പൊൻപുലരി
കഠിനപ്രയത്നമാം പൊന്നുരുളിയിൽ
ദാനത്തിന്റെ കണിവെള്ളരി അർപ്പിക്കുന്നു
ത്യാഗത്തിന്റെ കർണികാരപ്പൂക്കൾ കൃഷ്ണപാദങ്ങളിൽ അർപ്പിക്കവെ
നിസ്വാത്ഥതയാം ചന്ദനത്തിന്റെ
സുഗന്ധം വെണ്ണക്കണ്ണനു നൽകവേ
പവിത്രമാം കണിക്കൊന്ന തിരുമുടിയിൽ ചാർത്തവേ
മാനവർ അറിയുന്നു മനമാണ് ശ്രീകോവിലെന്ന്...
കാരുണ്യത്തിന്റെ കദളിയും ചക്കയും മാമ്പഴവും
പരിശുദ്ധിയാക്കുന്നു കിണ്ടിയിൽ ഗംഗാജലം
ഐശ്വര്യത്തിന്റെ വാൽക്കണ്ണാടിയും
പാതിവ്രത്യത്തിന്റെ കുങ്കുമച്ചെപ്പും
സദ്ഗുണമാം കോടിമുണ്ടും
അവർമനസിന്റെ ശ്രീകോവിലിൽ ഒരുക്കുന്നു
പുലരിയുടെ ബ്രാമമുഹൂർത്തത്തില് എഴുന്നേറ്റ് സദ്പ്രതീക്ഷയാം വിഷുക്കണി
കൺകുളിർക്കെ കണ്ട് സായൂജ്യമടയുന്നു
ഇതെല്ലാം ഇന്നൊരു സ്വപ്നമെന്നറിഞ്ഞ് ജനം കേഴുന്നു...
ആസ്വദിക്കാൻ കഴിയാത്ത വ്യഥയാൽ
കണിക്കൊന്ന കരയുന്നു....
ക്ഷിതിയിൽ മരണമടുത്ത മനുഷ്യർക്ക് ദുഃഖമാം
റീത്തായി കണിക്കൊന്നമാറുന്നു
ജനം പുറത്തിറങ്ങാൻ കഴിയാതെ പുളയുന്നു
വിഷുക്കണിക്ക് പകരം കോവിഡ് 19 എന്ന
മാരകരോഗം ബാധിച്ച മനുഷ്യരെ
മനുജർ കണികണ്ടിടുന്നു...!!