പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വമാണ് ആരോഗ്യം
ശുചിത്വമാണ് ആരോഗ്യം
അതൊരു മഴക്കാലമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അനുവിന് തീരെ വയ്യാതായി. ഒരു ഭക്ഷണവും കഴിക്കാതെ ക്ഷീണിച് പുതച്ചു മൂടി അവൾ കിടന്നു. ആ അവസ്ഥ കണ്ട് അനുവിന്റെ അച്ഛന് വല്ലാതെ പേടിയായി മൂന്ന്, നാല് ദിവസമായി അനുവിന് വല്ലാത്ത ചുമയും പനിയും ക്ഷീണവും. രണ്ടു ആശുപത്രികളിലായി മാറി മാറി കാണിച്ചു മരുന്നും കഴിക്കുന്നുണ്ട്, എന്നിട്ടും അനുവിന്റെ അസുഖത്തിന് ഒരു കുറവും സംഭവിച്ചില്ല. അച്ഛൻ ചിന്തിച്ചു:ഏതെങ്കിലും നല്ല ആശുപത്രിയിൽ എന്റെ മോളെ ചെന്ന് കാണിക്കണം, അമ്മയില്ലാത്ത കുട്ടിയ എന്റെ മോള്, ആ കുറവ് തോന്നിപ്പിക്കാതെയാ ഞാൻ എന്റെ മോളെ വളർത്തുന്നത് അവൾക്കു ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. ഇത്രയും ചിന്തിച് വിഷമത്തിലായ അച്ഛൻ പിറ്റേന്ന് തന്നെ അണുവിനെയും എടുത്തു സുഹൃത്ത് പറഞ്ഞ നല്ല ഹോസ്പിറ്റലിൽ പോയി. അവിടെ കാണിച്ചപ്പോൾ കുട്ടിക്ക് നല്ല പനിയുണ്ടെന്ന് കണ്ട ഡോക്ടർ കുട്ടിയെ വേഗം തന്നെ അവിടെ അഡ്മിറ്റ് ചെയ്തു. എന്നിട്ട് എല്ലാ മെഡിക്കൽ ചെക്കപ്പും നടത്തി ടെസ്റ്റിന്റെ റിസൾട്ട് വന്നപ്പോഴാണ് അനുവിന് ഡെങ്കിപ്പനിയാണെന്ന് മനസ്സിലായത് . കൗണ്ട് തീരെ കുറവുമായിരുന്നു. ഡോക്ടർ അനുമോളുടെ അച്ഛനോട് പറഞ്ഞു :മോൾക്ക് കൗണ്ട് തീരെ കുറവാണു നല്ല ക്ഷീണമുണ്ടാവും കുട്ടി നന്നായി റസ്റ്റ് എടുക്കട്ടെ എന്ന്. അപ്പോൾ അച്ഛൻ ഡോക്ടറോട് ഒരു സംശയം ചോദിച്ചു : ഡോക്ടർ കൊതുകിൽ കൂടിയല്ലേ ഈ അസുഖം വരുന്നത്? ഡോക്ടർ :അതെ നിങ്ങളുടെ വീട്ടിൽ കൊതുക് പെരുകുന്നുണ്ടോ? ഉണ്ടെങ്കിൽ അത് തടയണം ശുചിത്വമാണ് ഇതിനു ആവശ്യം വീടും പരിസരവും എപ്പഴും ക്ളീനായിരിക്കണം. പിറ്റേദിവസം അനുവിന്റെ വീടും പരിസരവും സന്ദർശിക്കാൻ പഞ്ചായത്തിൽ നിന്ന് ആൾക്കാർ വന്നു. അപ്പോഴാണ് അവർ കണ്ടത് വീടിന്റെ പരിസരത്ത് മുഴുവൻ പ്ലാസ്റ്റിക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞിരിക്കുന്നു.ചിലതിലൊക്കെ വെള്ളം കെട്ടി നിന്നിട്ടുമുണ്ട്. മുറ്റത്തു പറമ്പിലുമൊക്കെ പുല്ലു വളർന്നു കാട് പോലെ ആയിരിക്കുന്നു. അത് കണ്ട് അവർ അച്ഛനോട് ഇന്നലെ ഡോക്ടർ പറഞ്ഞു കൊടുത്ത പോലെ ഒരുപാട് കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു കൊടുത്തു. അതൊക്കെ കേട്ടപ്പോൾ അച്ഛന് വല്ലാത്ത വിഷമവും എന്തെന്നില്ലാത്ത കുറ്റബോധവും തോന്നി. തന്റെ ശ്രദ്ധ കുറവ് കൊണ്ടാണ് വീടിന്റെ പരിസര ഇങ്ങനെ ആയതും തന്റെ മകൾക് അസുഖം വന്നതും എന്നുള്ള ചിന്തയും മനസ്സിന് അസ്വസ്ഥതയും ഉണ്ടാക്കി. അന്ന് തന്നെ അനുവിന്റെ അച്ഛൻ വീടും പരിസരവും നല്ല പോലെ വൃത്തിയാക്കി. ഇനി താൻ ഒരിക്കലും ഇങ്ങനെയൊരു അസുഖം വരാൻ ഇടയാക്കില്ല എന്ന് അച്ഛൻ ഉറച്ചു തീരുമാനിച്ചു. പിന്നീട് അച്ഛനും അനുവും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അനുവിന്റെ വീട്ടിൽ ഇങ്ങനെയൊക്കെ സംഭവിച്ചത് അച്ഛൻ എന്നും ജോലിക്കൊക്കെ പോയി വരുമ്പോൾ സമയം കിട്ടാഞ്ഞതിലാണ് വീടും പരിസരവും ശുചിയാക്കാൻ കഴിയാഞ്ഞത്. കൂട്ടരെ എനിക്ക് ഒരു കാര്യമേ പറയാനുള്ളു നാം എത്ര തിരക്കിലാണെകിലും കുറച്ചു സമയം വീടും പരിസരവും വൃത്തിയാകാൻ കണ്ടെത്തണം. പിന്നെ... വ്യക്തി ശുചിത്വവും പ്രദാനം ആണേ....., ശുചിത്വവും, കരുതലും ഉണ്ടെങ്കിൽ നമുക്ക് ഇതുപോലുള്ള എല്ലാ അസുഖത്തെയും പൂർണമായും തുടച്ചു കളയാൻ സാധിക്കും. സ്നേഹപൂർവം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |