പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല, ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.ആവർത്തിച്ചുവ-രുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മ കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ, കോവിഡ്-19 എന്ന ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാവിപത്ത് നമ്മുടെ രാജ്യത്ത്, നമ്മുടെ ജില്ലയിൽ സ്ഥിരീകരിച്ചിട്ടെങ്കിലും നമ്മൾ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, പരിസര ശുചിത്വം, വിവര ശുചിത്വം, രാഷ്ട്രീയ ശുചിത്വം ഇങ്ങനെ ശുചിത്വം പലയിടത്ത് പലവിധം നാം ശീലിക്കേണ്ടതുണ്ട്. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. മാറുന്ന പരിസ്ഥിതിയും അതുമൂലം ഉണ്ടാകുന്ന പുതിയ പകർച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ്. പലരും ഇത് നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എലിപ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ പകർച്ചകൾക്കുശേഷം ഇപ്പോൾ ഉണ്ടായിട്ടുള്ള കോവിഡ്- 19 ഇക്കാര്യങ്ങൾ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ മാറുന്ന പരിസ്ഥിതിയും മലയാളികളുടെ വലിച്ചെറിയപ്പെടുന്ന സംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഏറെ ചർച്ച ചെയ്യേണ്ട വിഷയങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ യഥാർഥത്തിൽ നമ്മുടെ പൗരബോധത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ഉൽപ്പന്നങ്ങളാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ നാം കാണിക്കുന്ന അവഗണന - ഈ അവഗണനയുടെ ഫലമാണ് ഇന്ന് ജനങ്ങളെ മൊത്തം വേട്ടയാടിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാവിപത്ത്.ഈ വൈറസിന്റെ വെളിച്ചത്തിൽ ശുചിത്വം ജീവരക്ഷയ്ക്ക് ഉപയുക്തമായ ഒരു സംഗതി ആണെന്ന് തന്നെ പറയാം. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ എല്ലാവരും ലോക് ഡൌൺ പ്രമാണിച്ച് വീട്ടിൽതന്നെ ഇരിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക. സർക്കാർ പറയുന്ന എല്ലാ നിർദ്ദേശങ്ങളും അനുസരിച്ചുകൊണ്ട് ഇതിനെതിരെ പൊരുതുന്ന ആരോഗ്യവകുപ്പിന് നന്ദി പറഞ്ഞുകൊണ്ട് നമുക്ക് ഒറ്റക്കെട്ടായി കോറോണയ്ക്കെതിരെ പൊരുതാം.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |