പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് 19 യുദ്ധഭൂമി

കോവിഡ് 19 യുദ്ധഭൂമി
      ചൈനയിലെ വ്യൂഹാനിൽ രൂപംകൊണ്ട വൈറസാണ് കൊറോണ. നമ്മുടെ നാട്ടിൽ കോവിഡ് 19 എന്ന പേരിൽ അറിയപ്പെടുന്നു. വ്യൂഹനിൽ നിന്ന് പടർന്നുപിടിച്ച കൊറോണ വൈറസ് വൻകരകൾ താണ്ടി നമ്മുടെ രാജ്യത്ത് എത്തിച്ചേർന്നു. 7വൻകരകളിൽ 6 വൻകരകളെ യും കോവിഡ് തന്റെ നിയന്ത്രണത്തിലാക്കി.
     കൊറോണാ വൈറസിനെ നശിപ്പിക്കാൻ വാക്സിൻ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് ഓരോ രാജ്യവും. പക്ഷേ അതിന് പരിമിതികളുണ്ട്. കൃത്യമായി ഒന്നും പ്രവചിക്കാൻ കഴിയാത്ത ജീവനുള്ള അഥവാ ജീവനില്ലാത്ത ഘടകമാണ് കൊറോണ വൈറസ്. ജീവനുള്ള ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ വൈറസിന്  ജീവൻ ഉണ്ടാകുന്നു. ഒരു വൈറസിൽ നിന്ന് അനേകം വൈറസ് ജന്മംകൊണ്ട് കോശങ്ങളെ നശിപ്പിച്ച് പുറത്തുവരുന്നു. ഈ വൈറസിനെ നശിപ്പിക്കാൻ നാം മരുന്നുപയോഗിക്കുമ്പോൾ അവയോടൊപ്പം ശരീരത്തിനാവശ്യമായ വൈറസുകളും നശിച്ചുപോകുന്നു. അതിനാൽ ഈ വൈറസിനെ നേരിടാൻ രോഗപ്രതിരോധം തന്നെയാണ് ഏറ്റവും വലിയ മരുന്ന്. ശുചിത്വം പാലിക്കുന്നത് രോഗപ്രതിരോധം ആണ്. ഇതിനായി ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കും പോലെ പ്രവർത്തിക്കുക. സർക്കാർ നടപടികൾ അനുസരിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റായ്സർ ഉപയോഗിച്ച് വൃത്തിയാക്കുക. പുറത്തു പോയി വന്നാൽ ഉടനെ കൈയും കാലും കഴുകുക. ഇടയ്ക്കിടെ മുഖം തൊടുന്നത് ഒഴിവാക്കുക. കഴിവതും മുഖം തൊടാതിരിക്കാൻ ശ്രമിക്കുക. പുറത്തുപോകുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി സാമൂഹിക അകലം പാലിക്കുക. ഹസ്തദാനം ഒഴിവാക്കുക. ഇവയെല്ലാം ആരോഗ്യപ്രവർത്തകർ തരുന്ന നിർദ്ദേശങ്ങളാണ്. ഇവ കൃത്യമായി പാലിക്കുന്നത് ശുചിത്വത്തിനും അതിലൂടെ രോഗപ്രതിരോധത്തിനും കാരണമാകുന്നു. അതുപോലെ സർക്കാർ ആഹ്വാനം ചെയ്യുന്ന ജനതാ കർഫ്യൂ, ലോക്ക് ഡൗൺ തുടങ്ങിയവയെയും മറ്റു നിയമങ്ങളെയും അനുസരിക്കുക. അനാവശ്യമായി പുറത്തിറങ്ങി നടക്കാതിരിക്കുക. വീട്ടിലിരുന്ന് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുക. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യങ്ങളിൽ പെടുന്നവയാണ്. അതിനാൽ സമൂഹത്തിന് ദോഷം ചെയ്യുന്ന വിധത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
      കൊറോണ ഭയമല്ല വേണ്ടത് ജാഗ്രത. വേണ്ട മുൻകരുതലുകൾ ചെയ്യാതെ ഭയപ്പെടുന്നത് ഒരു കാര്യവുമില്ല. ഭയമില്ലാതെ ജാഗ്രത യിലൂടെ നമുക്ക് ഇതിനെ അതിജീവിക്കാം. ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങൾ (പനി, ചുമ )പ്രകടമായാൽ നേരെ ആശുപത്രിയിലേക്ക് പോകാതെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക. ആശുപത്രിയിൽ പോകേണ്ട അവസ്ഥ വന്നാൽ സ്വകാര്യവാഹനങ്ങൾ മാത്രം ഉപയോഗിക്കുക.
     ഓർക്കുക ഇതൊരു യുദ്ധമാണ്. കൊറോണയും മനുഷ്യരും തമ്മിലുള്ള യുദ്ധം. അതിൽ പകച്ച് നിൽക്കാതെ ഭയപ്പെടാതെ നമുക്ക് പോരാടാം. ആരോഗ്യപ്രവർത്തകരും സർക്കാരും നമ്മളെല്ലാവരും അതിജീവനത്തിനായി യുദ്ധഭൂമിയിൽ എന്നപോലെ പോരാടുകയാണ്. ഒരാളുടെ ജാഗ്രത കുറവ് ആ സമൂഹത്തെ ആകെ പ്രശ്നത്തിൽ ആക്കുന്നു. നമ്മുടെ ജാഗ്രത കുറവും മുൻകരുതൽ ഇല്ലായ്മയും കോവിൽ 19ന് പ്രചോദനമാണ്. അതിനിടവരുത്താതെ സ്വയം സംരക്ഷിച്ച് അതിലൂടെ മറ്റുള്ളവരെയും സംരക്ഷിച്ചുകൊണ്ട് നമുക്ക് ഒരേ മനസ്സോടെ കോവിഡിനെതിരെ യുദ്ധം ചെയ്യാം. അതിജീവിക്കും നമ്മൾ ഈ മഹാമാരിയെ. പോരാടും നമ്മൾ ലോകനന്മയ്ക്കായി.
Anusree
9B പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം