കൊറോണ

 
പേരുള്ള വൈറസ് കുടുംബത്തിലെ
നോവൽ കൊറോണേ നീ എന്തു കണ്ടു
ഏഴു കരയും കടലും താണ്ടി ഭൂമിയിൽ യുദ്ധം തുടങ്ങിയോ നീ
പേടിപ്പിച്ചാരെയും ഓടിക്കണ്ട
ജാഗ്രത കൊണ്ട് നാം നേരിടുന്നു
ഒറ്റപ്പെടുത്തും നീ എന്നാകിലും
ഒറ്റപ്പെടലിൽ കരുത്തരാവാം
ഒരു കൈ അകലത്തിൽ നിന്ന് കൊണ്ടും
ഒരു തുള്ളി സോപ്പ് പതപ്പിച്ചാലും
തീരുന്നതേയുള്ളു നിന്റെ വീര്യം
അനുദിനം ശ്രദ്ധയിൽ കൃത്യം ചെയ്താൽ
അവനിയിൽ ഈ വ്യാധി പടരുകില്ല
തുമ്മലും ചീറ്റലും വന്നുവെങ്കിൽ
തൂവാല കൊണ്ട് മറച്ചിടേണം
പൊരുവഴി ഇടവഴി പോലെയല്ല
പോവുമ്പോൾ മാസ്ക് ധരിച്ചിടേണം
ഈ രോഗകാലം കടന്നു പോവാൻ
യത്നിക്കും ആരോഗ്യ മേഖലയെ
എത്ര പ്രശംസിക്കും ഈയുള്ളവർ
എത്ര പറഞ്ഞാലും തീരുകില്ല

അനാമിക .എം
8 D പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത