ഹേ മഹാമാരി നീ എന്തിന് വന്നു. എന്റെ കളി മുടക്കാനോ,പന്തുമായി പാഠത്തു പോകാൻ കൂട്ടുകാരില്ല.മിഠായി വാങ്ങാൻ ഒരു കവലയുമില്ല,കൂട്ടുകാരുമുള്ള കലഹവുമില്ല,പിച്ചലോ,മാന്തലോ ഒന്നുമില്ല.വീട്ടിൽ വന്നു ഒരു പരാതിയുമില്ല. ദുഃഖം ഹേ മഹാമാരി നീ എന്തിനു വന്നു
വീട്ടിൽ ചടഞ്ഞിരുന്നു മടുത്തു.ഉമ്മയുടെ വഴക്കും,ചേട്ടന്റെ കൊഞ്ഞനം കുത്തലും ദുഃഖം മൂഖ ദുഃഖം ഹേ മഹാമാരി നീ എന്തിന് വന്നു.പോകൂ പോകൂ വേഗം പോകൂ പുതിയ പന്ത് വാങ്ങണം കൂട്ടുകാരെ തേടണം,മൈതാനം അലങ്കാരമാക്കണം