പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതിയും ഭൂമിയും

പരിസ്ഥിതിയും ഭൂമിയും

ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പരിസ്ഥിതിയിൽ നിന്നും ഒത്തിരി അകലേക്ക് മാറിയിരിക്കുന്നു ഭൂമിമരിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ അതിന് പതിന്മടങ്ങ് വേഗത്തിൽ മനുഷ്യനും പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാലയായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കാൻ ഉള്ള ഖനന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പരിസ്ഥിതി അതിന്റെ ഒരു സൃഷ്ടി കാരണം ഇന്ന് അൽപാൽപമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണ് എന്നതിൽ തർക്കമില്ല എന്നാൽ നിലവിലുള്ള ആവാസ വ്യവസ്ഥകളുടെ നിലനിൽപിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു ജീവിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് അനുവദിക്കുന്നത് പോലെ മറ്റുള്ള ജീവികൾക്കും ഉണ്ടെന്ന സത്യം എന്തുകൊണ്ടാണ് മനുഷ്യൻ മറന്നു പോകുന്നത്

മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത യന്ത്രം ആയി മാറിയിരിക്കുന്നു റഫ്രിജറേറ്റർ ഇതിൽ ഉപയോഗിക്കപ്പെടുന്ന ക്ലോറോ ഫ്ലൂറോ കാർബണുകൾഅന്തരീക്ഷത്തിന് ഏറ്റവും അപകടകാരിയായ വാതകമാണ് ഭൂമിയുടെ സംരക്ഷണ കവചമായി കണക്കാക്കാവുന്ന ഓസോൺപാളിയുടെ നാശത്തിനു ഈ വാതകം കാരണമാകുന്നു മുൻകാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി കൂടുതലാണ് ഇപ്പോൾ അവയിൽ നിന്നും ഉളവാകുന്ന ശബ്ദമലിനീകരണത്തിന്റേയും അന്തരീക്ഷ മലിനീകരണത്തിന്റേയും ഗ്രാഫ് മുകളിലേക്ക് തന്നെ ഉയരുന്നു കാട് വെട്ടിത്തെളിച്ചു കോൺക്രീറ്റ് കാലുകൾ ഉണ്ടാക്കുന്നതും മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും വയലുകൾ നിരത്തുന്നതും, ഇന്ന് പുതുമയുള്ള കാര്യമല്ല ഒരു സുനാമിയോ പ്രളയമോ വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ടുള്ള കാര്യം അല്ല വേണ്ടത് സ്ഥിരമായ പരിസ്ഥിതിക ബോധമാണ് ഒരു മരം നശിക്കുമ്പോൾ 10 പുതിയ തൈ നടാനുള്ള ബോധം ഓരോ ജീവിയും അതിന് ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകമായ പരസ്പര ആശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത് അതിനാൽ പരിസരശുചിത്വവും വ്യക്തിശുചിത്വവും ഒരേ പ്രാധാന്യം അർഹിക്കുന്നവയാണ്

ഇന്ന് ലോകം പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന മഹാമാരി ആയ കോവിഡ് 19 നമ്മുടെ കൊച്ചു കേരളത്തിലും ബാധിച്ചിരിക്കുകയാണ് വ്യക്തി ശുചിത്വം പാലിക്കുന്നതിനോടൊപ്പം പരിസ്ഥിതി ശുചിത്വവും അത്യന്താപേക്ഷിതമാണ് നമ്മെ പരിപാലിക്കുന്ന പരിസ്ഥിതി എന്ന അത്ഭുതത്തെ കിട്ടുന്ന നാലിരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ട ചുമതലയുള്ളവരാണ് നമ്മൾ ഈ ഭൂമി സമസ്ത ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ ഭൂമി നാളെയും എന്നേക്കും എന്ന സങ്കൽപ്പത്തോടെ പ്രവർത്തിക്കുന്ന എല്ലാവരുടെയും യജ്ഞത്തിൽ നമുക്കും പങ്കുചേരാം .

ഹരിചന്ദന സബീഷ്
VIII C പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം