പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/വൃദ്ധൻ മനസിലാക്കിയ പാOo
വൃദ്ധൻ മനസിലാക്കിയ പാഠം ഒരു ഗ്രാമത്തിൽ ഒരു വൃദ്ധനും മകളും കൊച്ചു മകനും താമസിച്ചിരുന്നു. ആ വൃദ്ധൻ ഒരു ശുചിയും ഇല്ലാത്ത ആളായിരുന്നു. മകളും കൊച്ചു മകനും എന്നല്ല ആരു പറഞ്ഞാലും അയാൾ കേൾക്കില്ലായിരുന്നു. ശുചിത്വമില്ലാതെ നടന്നാൽ രോഗം പിടിപെടുമെന്ന് കൊച്ചു മകൻ എപ്പോഴും വൃദ്ധനോട് പറയുമായിരുന്നു. അപ്പോഴൊക്കെ വൃദ്ധൻ അവനെ അവിടുന്ന് ഓടിക്കുമായിരുന്നു.അങ്ങനെ അയാൾക്ക് ഒരു ദിവസം അസുഖം പിടിപെട്ടു. അപ്പോഴും അയാൾ അവര് പറയുന്നത് കേൾക്കില്ലായിരുന്നു.പക്ഷെ ഒരു ദിവസം വൃദ്ധന് തന്നെ തോന്നി അവര് പറയുന്നതിലും കാര്യമുണ്ട്. ഞാൻ അവര് പറയുന്നതിന് മുൻപേ കേട്ടിരുന്നുവെങ്കിൽ എനിക്ക് ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു. "മകനെ നീ ഇങ്ങു വന്നേ " നീ എപ്പോഴും എന്നോട് പറയുമായിരുന്നില്ലേ ശുചിയായിരിക്കണമെന്ന് , ഇനിയുള്ള നാളുകൾ അങ്ങനെ ചെയ്യാം. ശരി അപ്പൂപ്പാ ഞാൻ പറയുന്നത് പോലെ എല്ലാം ചെയ്യാൻ സമ്മതമല്ലേ.? സമ്മതം വേഗം പറയൂ.....ദിവസവും കുളിക്കണം കൈകഴുകാതെ ഭക്ഷണം കഴിക്കരുത്.അതെ പോലെ തുറന്ന് വെച്ച ഭക്ഷണം കഴിക്കാതിരിക്കുക.അപ്പൂപ്പൻ അധിക ദിവസങ്ങളിലും കൈ കഴുകാതെ അല്ലേ ഭക്ഷണം കഴിക്കാറ്. ഇനി മോൻ പറഞ്ഞത് പോലെ തന്നെ ചെയ്യാം. ചെയ്യുമെന്ന് ഉറപ്പല്ലെ അപ്പൂപ്പാ..? ഉറപ്പ് ഇനി മോൻ പോയി കളിച്ചോളൂ.പിന്നീടുള്ള ദിവസങ്ങളിൽ അയാൾ അങ്ങനെ തന്നെ ചെയ്തു. അത് വരെ അയാളുടെ അസുഖം കൂടുകയല്ലാതെ കുറഞ്ഞിട്ടുണ്ടായിരുന്നില്ല. അയാൾ കൊച്ചുമകൻ പറഞ്ഞത് ചെയ്തപ്പോൾ അയാളുടെ രോഗത്തിന് അല്പം ശമനമുണ്ടായി.ഇതിന് മുമ്പെ താൻ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ തനിക്ക് അസുഖം വരില്ലായിരുന്നു. തൻ്റെ തെറ്റ് കാരണം ആണ് തനിക്ക് അസുഖം വന്നത് എന്ന് വൃദ്ധൻ മനസ്സിലാക്കി.പിന്നിടുള്ള നാളുകളിൽ മറ്റ് കുട്ടികളെ ഉപദേശിക്കാനും തുടങ്ങി. പിന്നീട് അങ്ങോട്ട് അയാൾ ശുചിത്വമുള്ള മനുഷ്യനായി മാറി. എപ്പോഴും ശുചിയായിരിക്കണമെന്നത് ആ വൃദ്ധന് ഒരു പാoമായി.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |