പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്,,

കാത്തിരിപ്പ്,,

വീട്ടിൽ ഇരിക്കാം നമുക്ക് വീട്ടിൽ ഇരിക്കാം
കൊറോണയെ കേരളത്തിൽ നിന്നകറ്റാൻ.
പ്രതിരോധിക്കാം നമുക്ക് പ്രതിരോധിക്കാം-
നല്ല ഭക്ഷണം കഴിച്ച് പ്രതിരോധ ശക്തി നേടാം .
കാത്തിരിപ്പ് തുടരാം നമുക്ക് കാത്തിരിപ്പ് തുടരാം
കൊറോണയെ നമുക്ക് ഭൂമിയിൽ നിന്നകറ്റാം.
വീട്ടിലിരിക്കാം നമുക്ക് പ്രതിരോധിക്കാം ഈ കൊറോണയെ.
കൈ കഴുകാം , മാസ്ക് ധരിക്കാം ഒന്നിച്ചു പ്രതിരോധിക്കാം.
അകലം പാലിക്കാം നമുക്ക് കൊറോണ വ്യാപിക്കുന്ന കണ്ണി മുറിക്കാം.
കഴിഞ്ഞ കാലത്തിലേക്ക് തിരിയുന്നു നാം
അയൽപ്പക്കത്തിലുള്ളോരെ കൂടുതൽ അറിയുന്നു നാം
സ്നേഹമെന്തെന്നറിയുന്നു നാം
സംസ്ഥാന ഫലത്തിന്റെ രുചിയും പേറി
വാഴയുടെയും വാഴക്കൂമ്പിന്റെയും രുചിയും പേറി
അകലം പാലിച്ച് വീട്ടിൽ ഇരിക്കാം നമുക്ക് വീട്ടിലിരിക്കാം.
നല്ല നാളേക്ക് കാത്തിരിപ്പ് തുടരാം.
ഈ കൊറോണയെന്നു പോകുമെന്നോർത്ത് കാത്തിരിപ്പ് തുടരാം
നമുക്ക് കാത്തിരിപ്പ് തുടരാം

ഹാർദവ് . പി
5 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത