പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/നേടി മറന്ന ജീവിതം

നേടി മറന്ന ജീവിതം

കണ്ണിനു അമ്പരപ്പാമ്മ് ഭൂമി നീ......
മണ്ണുണ്ട് മരമുണ്ട് ആകാശ മുണ്ടെനിക്ക്
നിന്നിൽ വാഴുവാൻ.
മഴയുണ്ട് വെയിലുണ്ട് മഞ്ഞുണ്ട്
പൂക്കളുണ്ടെനിക്ക് ജീവൻ പകരുവാൻ.
നിൻ രൂപം കണ്ടു ഞാൻ
മതിമറന്നു, ഭൂമീ.......

എൻ അമ്മ എന്നോട് പറഞ്ഞു,
"വിശപ്പകറ്റും മുൻപ് നിൻ കൈകൾ ശുചിയാക്കു"....
"ഇല്ലമ്മേ,,, നേരമില്ലെനിക്, ഭൂമിയാം -
വലുപ്പത്തിൽ നേടണം എനിക്ക്".

നേടി ഞാൻ ഭൂമിയെ,,,
ആ മണ്ണുകൾ വാരി.... ആ മരങ്ങളെ കൊന്ന്.....
നേടി ഞാൻ ഒടുവിലാ മഹാമാരിയും.

മറന്നു ഞാൻ പ്രതിരോധിക്കുവാൻ....
മറന്നു ഞാൻ ജീവിക്കുവാൻ....
പഠിക്കണം ഞാനിനി ജീവിക്കുവാൻ.....
പഠിക്കണം നിങ്ങളും ജീവിക്കുവാൻ.....
 

ആര്യനന്ദ. വി. എൻ
9 B പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ,
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത