പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/ചരിത്രം

2017 വരെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. 2017 ൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ നന്നംമുക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടൽ മൂലം 35 സെന്റ് സ്ഥലം വിദ്യാലയത്തിന് വിട്ടു തന്നു. തുടർന്ന് സ്കൂളിന് ഇന്നത്തെ നിലയിലുള്ള കെട്ടിടം പൊതു വിദ്യാഭ്യാസ വകുപ്പ് നിർമിച്ചു തന്നു. അക്കാദമികമായും, ശാസ്ത്ര രംഗത്തും , പ്രവർത്തി പരിചയ രംഗത്തും നല്ല നിലവാരം സ്കൂൾ പുലർത്തുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും , പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തിവരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം