ജാഗ്രത വേണം

ചൈനയിലെ വുഹാനിൽ നിന്ന് പുറപ്പെട്ട് ലോകമെമ്പാടും പടർന്ന് പിടിച്ച മഹാമാരിയാണ് കോവിഡ്- 19. ഈ മഹാമാരിക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇത്യയിൽ ആദ്യമായി രാജ്യത്ത് കോവിഡ്-19 രോഗം ആദ്യം റിപ്പോർട്ട് ചെയ്യ്ത സംസ്ഥാനമാണ് കേരളം.ലോക രാഷ്ട്രങ്ങൾ പോലും ഇതിനെതിരെയുള്ള പ്രതിരോധത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ നമ്മുടെ കൊച്ചു കേരളം ലോകത്തിന് മാതൃകയായി മാറുന്നു. പിഞ്ചു കുട്ടികളും 60 വയസ്സിന് മുകളിലുള്ളവരും കൂടുതൽ ജാഗ്രതയോടെ നിൽക്കണമെന്നാണ് മുന്നറിയിപ്പ്.വിദേശികൾ പോലും ഇവിടെ നിന്ന് അസുഖം ഭേദമായി പോകുമ്പോൾ മലയാളികൾ വിദേശ രാജ്യങ്ങളിൽ ആവശ്യമായ ചികിത്സ കിട്ടാതെ മരണപ്പെടുന്നു എന്നത് ദുഃഖകരമായ കാഴ്ച്ചയാണ്.ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഈ രോഗം പിടിപെട്ടാൽ കോറന്റെ നിൽ കഴിയണം എന്നാണ് നിർദേശം. കോറോണ എന്ന മഹാമാരിയെ തടയുന്നതിനായി "Break the Chain" പദ്ധതി നടപ്പിലാക്കുകയും കൈകൾ വൃത്തിയായി സോപ്പോ , സാനിറ്റെസർ ഉപയോഗിച്ച് കൈ കഴുകുക ...... സാമുഹിക അകലം പാലിക്കുക ......മാസ്ക് ധരിക്കുക.......എന്നിവ നിർബന്ധമായും പാലിക്കുക. ഈ മഹാമാരിക്കെതിരായ പ്രതിരോധ പോരാട്ടത്തിൽ പങ്കാളികളായ ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ,പോലീസുകാർ, സന്നദ്ധ സേനാംഗങ്ങൾ, തുടങ്ങിയവരുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഏത് പ്രതിസന്ധിയിലും ഉറച്ച നിലപാടുമായി തളരാതെ നമ്മുക്കു വേണ്ട മാർഗ്ഗ നിർദേശം നൽകുന്ന മുഖ്യമന്ത്രിക്കും കേരള സർക്കാറിനും ബിഗ് സല്യൂട്ട് "പോരാടാം പ്രതിരോധിക്കാം ഈ മഹാമാരിയെ"ആശങ്ക വേണ്ട ജാഗ്രത മതി.


പ്രയാഗ് സി
4 A പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം