അതിജീവനം
നമ്മുടെ ജീവിതം മാറ്റിമറിച്ചൊരു
കുഞ്ഞൻ വൈറസ് വന്നല്ലോ,
ലോകം ചുറ്റി നടന്നീ വൈറസ്
ഭീതി വിതച്ച് കഴിഞ്ഞല്ലോ
ചുറ്റിയടിച്ച് നടക്കും മർത്യനെ
വീട്ടിൽ കെട്ടിയടച്ചല്ലോ
നാട്ടിൽ നടക്കുമനാ ചാരങ്ങളും, ആർഭാടങ്ങളും നിന്നല്ലോ
കാണാൻ കണ്ണിനു കഴിയില്ലെങ്കിലും
ആളൊരു ഭീകരനാണല്ലോ
വൃത്തിയിലെന്നും നടന്നു കഴിഞ്ഞാൽ
നാട്ടിൽ നിന്ന് തുരത്താലോ
മുഹമ്മദ് ഷിബിലി.പി.പി
|
4 എ, പള്ള്യം എൽ.പി.എസ് ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത
|