ഈ ലോകജീവിതം മാറ്റി
മറിക്കുവാൻ
കൊറോണ എന്നൊരു വൈറസ് വന്നു.....
അതുകൊണ്ട് നാമേവരും
വീട്ടിനുള്ളില്
ലോക്ഡൗണ് ബന്ധന-
ത്തിലാണല്ലോ.....
ഒരു നുള്ളു കണ്ണിര് വാർത്ത് കൊണ്ടിലോക
വ്യഥയോട് ചേരുന്നു നാമേവരും....
ഭയമല്ല കരുതലാണെ-
ന്നടിയുറച്ചാൽ
അതിജീവനത്തിൻ കഥ
പറയാം.....
ക്രൂരമാം മനുജാ നിൻ
കർമ്മ ഫലം കേട്ടാൽ സൃഷ്ടാവ് പോലും
പകച്ചു പോകും....
സർവ്വവും വെട്ടിപിടി-
ക്കുവാൻ നീ ചെയ്ത
നിന്നുടെ ക്രൂരമാം ചെയ്തികളെ.....
വൻമതിൽ താണ്ടിയാ
കോട്ടകൾ പിന്നിട്ട്
നമ്മുടെ മണ്ണിലും തേരോട്ടമായി....
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ബന്ധുമിത്രാദികൾ യാത്രയായ്....
അകന്നിരിക്കാം നമ്മൾ
ബന്ധുക്കളൊക്കെയും
നാളെയുടെ നല്ല ഓർമ്മയ്ക്കായി.... വാനോളം വാഴ്ത്തി പുകഴ്-
ത്തീടാമീ നല്ല
ആതുര സേവകർ നീതി പാലർ....
എന്നു തീരും എന്ന് തീരുമീ
മഹാമാരി
ദൈവമേ ഞങ്ങളെ കാത്തുകൊൾക....
എന്നു തീരും എന്ന് തീരുമീ
മഹാമാരി
ദൈവമേ ഞങ്ങളെ
കാത്തുകൊൾക....
ദൈവമേ ഞങ്ങളെ കാത്തുകൊൾക....