പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ശുചിത്വ കേരളം
ശുചിത്വ കേരളം
ദൈവത്തിന്റെസ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളം, ശുചിത്വ കേരളം എന്ന സ്വപ്നം എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിരമണീയ വും ഫലഭൂയിഷ്ഠമായ കേരളം, പൊന്നുവിളയിക്കുന്ന മണ്ണ് ഇതൊക്കെ കേരളത്തിൽ നിന്ന് അന്യം നിന്നു പോകുന്ന അവസ്ഥയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്ന് തന്നെയാണ്. നമ്മുടെ ശരീരവും മനസ്സും ഭവനവും പരിസരവും എല്ലാം ശുദ്ധമാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യർ ഉപയോഗിച്ച തള്ളുന്ന മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ്, ആഹാരം ഇവയെല്ലാം വിഷമയമായി മാറി കഴിഞ്ഞു. മനുഷ്യൻ സ്വാർത്ഥ ലാഭങ്ങൾക്കായി പ്രകൃതിയെചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിന്റെ യൊക്കെ പ്രതിഫലനങ്ങൾ ഇന്ന് രോഗങ്ങളിലൂടെയും പ്രകൃതിക്ഷോഭങ്ങളിലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങ ളിലൂടെയും നമ്മളിൽ ദുരനുഭവങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ സ്വന്തം കേരളത്തെ ശുചിത്വമുള്ളതാക്കി മാറ്റാൻ നാം ശ്രമിക്കേണ്ടതാണ്. അതിനാൽ നാം ചെയ്യേണ്ടത് മാലിന്യങ്ങളെല്ലാം ഉപയോഗപ്രദമാക്കേണ്ടതാണ് വീട്ടിലെ മാലിന്യങ്ങൾ ആശുപത്രിയിലെ മാലിന്യങ്ങൾ അറവു ശാലിയിലെ മാലിന്യങ്ങൾ തുടങ്ങിയവ മനുഷ്യർക്കോ പ്രകൃതിക്കോ ദോഷം വരാത്ത രീതിയിൽ സംസ്കരിക്കുന്നതിനുള്ള ക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക. ഇവ ഉപയോഗപ്രദമാകുന്ന രീതിയിൽ ജൈവവളങ്ങളാക്കി മാറ്റുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക റോഡുകളിലും പരിസരങ്ങളിലും ചപ്പുചവറുകൾ വലിച്ചെറിയുന്നതും തുപ്പുന്നതും മലമൂത്ര വിസർജനം നടത്തുന്നതും ദോഷകരമാണെന്ന് മനസ്സിലാക്കുക. ജലാശയങ്ങൾ കാത്തുസൂക്ഷിക്കുക. അത് മലിനമാക്കരുത് മണ്ണിട്ടുനികത്തരുത്. മലകൾ വെട്ടി നിരപ്പാക്കരുത് ഇതെല്ലാം നാശകരമാണെന്ന് തിരിച്ചറിയുക.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |