പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മുളയും മുരിങ്ങയും
മുളയും മുരിങ്ങയും
ഒരു ചെറിയ കാട്ടിനകത്ത് ധാരാളം വൃക്ഷങ്ങൾ കാണുമല്ലോ? ഇവിടെയും മര കൂട്ടങ്ങൾ ക്കിടയിൽ ഒരു മുരിങ്ങ ചെടിയും മുളച്ചെടിയും ഉണ്ടായിരുന്നു. ഇവർ ചങ്ങാതിമാരായിരുന്നു. രണ്ടും വൃക്ഷങ്ങളും അടുത്തടുത്താണ് നിന്നിരുന്നത്. മുളച്ചെടി പാവമായിരുന്നു എന്നാലോ മുരിങ്ങ ചെടി അഹങ്കാരിയും അസൂയാലുവും ആയിരുന്നു. ഒരു ദിവസം ഈ കാട്ടിൽ 2 കുട്ടികൾ വന്നു. അവരുടെ പേരുകൾ രാമു, ബാലു എന്നിങ്ങനെയായിരുന്നു. ഇവർ രണ്ടുപേരും നടന്നു നടന്നു മുളയുടെയും മുരിങ്ങയിലയുടെയും അടുത്തെത്തി. ബാലു രാമുവിനോട് പറഞ്ഞു നമുക്ക് മുള വെട്ടി കൊണ്ടുപോയി കളിപ്പാട്ടം ഉണ്ടാക്കാം. നമുക്ക് മുരിക്കിൻ കമ്പു വേണ്ട. ഇതു കേട്ടപ്പോൾ മുരിക്കിന് ദേഷ്യംവന്നു. മുരിങ്ങ മുളയോട് ദേഷ്യത്തിൽ സംസാരിക്കാൻ തുടങ്ങി.ഒന്ന് രണ്ട് ദിവസം ഇവർ സംസാരിക്കാതെ നിന്നു. പെട്ടന്നൊരു ദിവസം ഭയങ്കരമായ ഇടിയും മിന്നലും കാറ്റും ഉണ്ടായി. വീശിയടിച്ച കാറ്റിൽ മരങ്ങളൊക്കെ കടപുഴകി വീണു. അ പ്പോഴാകട്ടെ മുള മുരിങ്ങയോട് പറഞ്ഞു നമുക്ക് രണ്ടുപേർക്കും കൈകൾ കോർത്ത് നിൽക്കാം. എന്നാൽ മുരിങ്ങ മുളയുടെ ആവശ്യം അംഗീകരിച്ചില്ല. മുള പറഞ്ഞു ഞാൻ ബലവാൻ ആണ്എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ അറിയാം. പാവം മുളക്ക് സങ്കടംവന്നു മുള എന്തു ചെയ്തു എന്ന് അറിയാമോ തന്റെ ഒരു ശിഖരം വളച്ച് മുരിങ്ങയെ താങ്ങി നിർത്തി. മുരിങ്ങയുടെ പകുതിയിൽ കൂടുതൽ ഭാഗം ഒടിഞ്ഞു വീണു. ഇപ്പോഴാണ് മുരിങ്ങക്ക് മനസ്സിലായത് കൈ പിടിച്ചു നിന്നിരുന്നുവെങ്കിൽ ഞാനും കൂടെ രക്ഷപ്പെടുമായിരുന്നു.മുരിങ്ങ മുളയോട് ക്ഷമ ചോദിച്ചു. ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം എനിക്ക് തന്നെ കിട്ടി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |