ഓ എത്ര സുന്ദരമീ കേരളം!
ദൈവത്തിൻ കയ്യൊപ്പ്പതിഞ്ഞ കേരളം!
കളകളാരാഗത്തോടെ ഒഴുകുന്ന നദികൾ
ശാന്തമായ തിരമാലകൾ പുറപ്പെടുവിക്കുന്ന സാഗരം
കുയിലിൻ്റെ ഗാനവും കിളികളുടെ ഈണവുo
സുരക്ഷിതത്വത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെ ചിഹ്നങ്ങൾ
തൻ്റെ കളികളിൽ
ഏർപ്പെടുന്ന മുയൽ കുഞ്ഞുങ്ങളും കടുവകിടാങ്ങളും
അഹംഭാവമില്ലാതെ ഉയരുന്നു സിംഹത്തിൻ
ഗർജനങ്ങൾ
മാനവൻ സ്നേഹിക്കുന്നു തൻ്റെ പ്രകൃതിയെ
നട്ടുവളർത്തുന്നു മരങ്ങളും ചെടികളും
സ്വതന്ത്രരാക്കപ്പെട്ട മൃഗങ്ങളും കിളികളും
സംരക്ഷിക്കണം ഈ പുഴകളേയും അരുവികളേയും
ശുദ്ധമായിരിക്കട്ടെ എന്നുമീ ജല സാഗരങ്ങൾ
സാമാധാനത്തിൻ്റെയും ഉല്ലാസത്തിൻ്റെയും നാളുകൾ
തെളിയുന്നു സമൃദ്ധിയുടെ പുഞ്ചിരികൾ
ഓരോ ജീവജാലങ്ങളുടെയും മുഖങ്ങളിൽ
ഓ എത്ര സുന്ദരമീ കേരളം!
ദൈവത്തിൻ കയ്യൊപ്പ് പതിഞ്ഞ കേരളം!