പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസരം
നമ്മുടെ പരിസരം
ഒരു മനുഷ്യനെന്ന നിലയിൽ വീടും പരിസരവും വൃത്തിയായി വയ്ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ വീടിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കണം.പരിസരത്ത് മാലിന്യങ്ങൾ വലിച്ചെറിയരുത്. പുഴകളിലേക്കും മറ്റ് സ്ഥലത്തേക്കും മാലിന്യം നിക്ഷേപിക്കരുത്. വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.കൊതുകുകൾ അതിൽ മുട്ടയിടുകയും പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാവുകയും ചെയ്യും. രോഗങ്ങൾ വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. പരിസര ശുചിത്വം പോലെയാണ് വ്യക്തിശുചിത്വവും. അതും നാം ഏറെ പ്രാധാന്യം കൊടുക്കേണ്ടതാണ്. നാമോരോരുത്തരും വിചാരിച്ചാൽ രോഗങ്ങൾ തടയാവുന്നതേ ഉള്ളൂ. അതിനാൽ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |