ജെറിയുടെ ചിന്തകൾ
ഒരു കൊറോണ കാലo. എവിടെയുo പടർന്നു പിടിക്കുന്ന മഹാമാരി. ടിവിയ ലുo റേഡിയോയിലുമെല്ലാo കൊറോണയെ കുറിച്ചുളള വാർത്തകൾ മാത്രം. ആരും ജോലിക്കു പോകുന്നില്ല. ആരോഗ്യ പ്രവർത്തനമല്ലാതെ ഒരു തൊഴിലിനും ആരും ഏർപ്പെടുന്നില്ല. വ്യാപാരങ്ങളും കച്ചവടങ്ങളും നിർത്തലാക്കി. സ്കൂളുകൾ അടച്ചു പൂട്ടി. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ജെറി. അവൻ വളരെ ശ്രദ്ധാലുവായി ഈ മഹാമാരിയെക്കുറിച്ചുളള ഓരോ വാർത്തകളും കേൾക്കുമായിരുന്നു. അങ്ങനെയിരിക്കെ അവന് ഒരു സംശ യം. എന്തുകൊണ്ടാണ് കൊറോണ പിടിപ്പെട്ട ചില മനുഷ്യർ മരിക്കുകയും ചിലർ രോഗമുക്തരാവുകയും ചെയ്യുന്നത്. അവൻ കുറയെ ആലോചിച്ചു പക്ഷേ അവൻ്റെ സംശയം മാറിയില്ല. ചിന്താവിഷ്ടനായ ജെറിയെ കണ്ട അമ്മ കാര്യം തിരക്കി. അവൻ അവൻ്റെ സംശയം അമ്മയോട് പറഞ്ഞു. നമ്മുടെ ശരീരത്തിൽ രോഗ പ്രതിരോധശേഷിയുണ്ടെങ്കിൽ മാത്രമേ നമുക്ക് രോഗങ്ങളെ ചെറുക്കുകയും അവ അകറ്റാനും സാധിക്കുകയുള്ളു. അങ്ങനെ നമ്മുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യും.വ്യായാമങ്ങൾ ചെയ്യ്തും ധാന്യങ്ങളും പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങളും പഴവർഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് വഴി നമുക്ക് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനാകും എന്ന് അമ്മ അവനോട് പറഞ്ഞു. അതിന് ശേഷം ജെറി തൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള പ്രേത്നങ്ങൾ തുടങ്ങി. ഇങ്ങനെ നാമെല്ലാ പേരും പ്രേത്നിച്ചാൽ കൊറോണയെ ഈ ലോകത്തിൽ നിന്ന് തന്നെ പൂർണ്ണമായി അകറ്റാൻ നമുക്ക് സാധിക്കും. അങ്ങനെ ആരോഗ്യമുള്ളൊരു നവലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയും.
Ann Maria Xavier
|
8B Pallithura hss കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|