കൊറോണ പേടി

പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട യുദ്ധം പോൽ
പകച്ചുനിന്ന കൊറോണ കാലം
ആരോ പറഞ്ഞു പോൽ
കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻവൈറസിനെ
തുരത്താൻ മാസ്കും ഗ്ലൗസും സാനിറ്റൈസറും
മതിയെന്ന്
പിന്നെ അങ്കപുറപ്പാടിനിറങ്ങിയവർ അങ്കത്തട്ടിലിറങ്ങാതെ
അകത്തളത്തിലൊതുങ്ങി
യുദ്ധം ചെയ്തവർ നിന്റെ പേര് കേട്ടീടുമ്പോൾ ഭയന്നിടുന്ന കാലം
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തിരികെ വന്ന കാലം
മാസ്കും ഗ്ലാസും സാനിറ്റൈസറും ആയുധമാക്കി
നവീന യുഗത്തിലെ യുദ്ധമുറകൾ പഠിച്ച കാലം
ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കിയവർ
കൊറോണയെ പേടിച്ചിരുന്ന കാലം
ഈ കാലവും കടന്നു പോകും

ഷിജി ബിജു
7 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത