എൻ്റെ വിദ്യാലയമേ.....
നിൻ്റെ വാതിൽ
കടക്കുന്ന നേരം
നിറയെ നിറങ്ങൾ വന്നെന്നെ
വല്ലാതെ മൂടുന്നു.
വർണചിത്രങ്ങളും
പലവിധ ബലൂണും
കണ്ടപ്പോളാണെൻ്റെ
പേടി മറഞ്ഞത്.
ആദ്യ വിദ്യാലയ വാതിൽ
കടക്കുമ്പോൾ
പൊട്ടിച്ചിരിക്കുന്ന
പുത്തനാം കൂട്ടുകാർ
അവരെനിക്കിഷ്ടമാം കൂട്ടുകാർ.
ഇനിയെന്നും ഹൃദയത്തിൽ
മായാതെ കാക്കുവാൻ
ഇത്തിരി മധുരം
നമുക്കൊന്നായ് അണഞ്ഞിടാം ,
അധ്യാപകർക്കെല്ലാം
പ്രിയ ശിഷ്യരായിടാം.