*പൂക്കാലം*

അന്നൊരു പൂക്കാലമെന്റെ മുറ്റത്ത്
തളിർത്തു വിരിഞ്ഞൊരു നേരത്ത്
ചെത്തിയും മന്ദാരവുമെന്റെ മുന്നിൽ
തേനും സുഗന്ധവുമേറ്റി നിൽക്കെ

പൂമ്പാറ്റയും വണ്ടുമെന്നുദ്യാനത്തിൽ
പാറിക്കളിച്ചു നടന്നീടവേ
തിരിച്ചറിഞ്ഞു ഞാനെൻ പൂമുഖം അതിസുന്ദരം.

മുത്തച്ഛൻ ചൊല്ലാറുള്ള
തോർക്കുന്നു ഞാൻ
പ്രകൃതിയോടിണങ്ങി വളരേണം നീ......
പൂക്കളും കായ്കളും മുറ്റത്തു വളരണമെന്നും.....

പാഠാലയത്തിൽനിന്നെത്തിയാൽ
സന്ധ്യയ്ക്ക് നാമം ജപിക്കുവോളവും
പരിപാലിക്ക ദിനവുമവയെ
സ്നേഹിക്ക കൂടെപ്പിറപ്പിനെ പോൽ

ഒരു പുലർകാലത്തുണർന്നു ഞാൻ
ഉമ്മറത്തേയ്ക്കൊരു കണ്ണു വയ്ക്കേ
ഞെട്ടിത്തരിച്ചു പോയി ഞാൻ
തേങ്ങിയെൻ പിഞ്ചു ഹൃദയം

എൻ പൂച്ചട്ടിയും വള്ളിയുമെല്ലാം
പിഴുതെടുത്താകെ ശൂന്യമാക്കി
എവിടെയാ സുന്ദരോദ്യാനം
എവിടെയെൻ കിളികളും തേൻ കണവും?

കണ്ടില്ല ഞാനാമാനോഹാരിത എവിടേയും ശൂന്യത....
കണ്ണീരടക്കാൻ കഴിഞ്ഞതില്ല
ആരാഞ്ഞവിടെ കണ്ടവരോടായ്

  • റോഡ് വികസനം* എന്നവർ ചൊല്ലി.


കാലങ്ങൾക്കിപ്പുറം.....

കുഞ്ഞിക്കൊലുസണിഞ്ഞെന്റെ പാദം
തൊടിയിലേയ്ക്കോടി ഒരു
പൂക്കാലത്തിനായി
കണ്ടില്ല ഞാനൊരു പൂമൊട്ടു പോലും
കേട്ടില്ലൊരു കിളിപ്പാട്ടു പോലും

തിരികെ വരുമോ ഇനിയാ പൂക്കാലം......?
പൂമുറ്റം അന്യമാം വർത്തമാനത്തിൽ
ഞാനും കൊതിക്കുന്നിന്ന്
ഒരു പൊൻ പൂവായിടാൻ....
ഞാനുമാശിക്കുന്നൊരു മധുവായിടാൻ.....

ആൻ മരിയ
6 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത