പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം തുടച്ചുനീക്കാം...

ഒന്നിച്ചു നിൽക്കാം തുടച്ചുനീക്കാം...
    ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന മഹാവ്യാധി യായ കൊറോണയേ     കുറിച്ചാണ് ഞാൻ ഇവിടെ പറയുന്നത്. ഒരുപാട്  ജനങ്ങളുടെ മരണത്തിനു കാരണമായ വൈറസിനു മുന്നിൽ ലോകജനത വിറങ്ങലിച്ച് നിൽക്കുകയാണ്. ചൈനയിൽ നിന്നും ഉത്ഭവിച്ച ഈ വൈറസ് വ്യാപന ശേഷി കൊണ്ട് ഇന്ന് എത്തിച്ചേരാത്ത സ്ഥലമില്ല. ഈ  സാഹചര്യത്തിൽ നമ്മൾ കഴിവതും പുറത്തു പോവാതിരിക്കുക, അത്യാവശ്യത്തിന്  പോകുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക,  ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക,  രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ധാരാളം വെള്ളവും പോഷകാഹാരവും കഴിക്കുക ഇങ്ങനെയൊക്കെ ചെയ്തുകൊണ്ട് ഈ മഹാമാരിയെ ലോകത്തു നിന്നും നമുക്ക്  ഇല്ലാതാക്കാം
അഭയദേവ്. എം.
4 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - ലേഖനം