പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
കൊറോണ വന്നതിനു ശേഷം സ്കൂൾ അടച്ചു. ഞാൻ വീട്ടിൽ തന്നെ കഴിയുന്നു .വീട്ടിൽ ഇരുന്നു തന്നെയാണ് ഞാൻ കളിക്കുന്നതും പഠിക്കുന്നതും . ഓരോ ദിവസം കഴിയുന്തോറും കൊറോണ വന്നു മരിക്കുന്ന ജനങ്ങളെ ഓർക്കുമ്പോൾ വിഷമം വരുന്നു. ടിവിയിൽ ആയാലും പത്രത്തിൽ ആയാലും കൊറോണ അല്ലാതെ വേറെ വാർത്ത ഒന്നും ഇല്ല.സ്കൂളുകളും കടകളും മറ്റു സ്ഥാപനങ്ങളും ഒക്കെ അടച്ചു. എപ്പോഴും വീട്ടിൽ തന്നെ. എന്തൊരു കഷ്ടമാണല്ലേ.നമ്മൾ എപ്പോഴും കൊറോണ വരാതെ സൂക്ഷിക്കണം എന്നുവച്ചാൽ അകലം പാലിക്കണം , പുറത്ത് നിന്ന് ആരെങ്കിലും വന്നാൽ ചാടി പിടിക്കാൻ പാടില്ല. അവിടെയും ഇവിടെയും ഒന്നും തൊടാൻ പാടില്ല. ഇടക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകണം. നമ്മൾ എപ്പോഴും വ്യക്തി ശുചിത്വം പാലിക്കണം. അല്ലെങ്കിൽ നമുക്ക് പല അസുഖങ്ങൾ വരും. കാണുന്നില്ലേ എത്രയെത്ര മനുഷ്യർ മരിക്കുന്നുവെന്ന് .അതിനാൽ നാം എപ്പോഴും സുരക്ഷിതരായിരിക്കണം .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |