കൊവിഡ് 19 വൈറസ്സെ
നമ്മുടെ നാടിനെ നശിപ്പിക്കാൻ
നിന്നെക്കൊണ്ട് കഴിയില്ല
നിന്നെ നമ്മൾ തോൽപ്പിച്ചീടും.
സാമൂഹ്യകലം പാലിച്ചും
കൈകൾ നന്നായി കഴുകിയും
ലോക്ക് ഡൗൺ നിർദ്ദേശം പാലിച്ചും
ജാഗ്രതയോടെ കരുത്തോടെ
കരുതലോടെ കരുണയോടെ
ഞങ്ങൾ നിന്നെ പ്രതിരോധിക്കും.
നിപ്പ എന്നൊരു വൈറസ്
നാട്ടിലിറങ്ങി വന്നപ്പോൾ
ഞങ്ങൾ ഒറ്റക്കെട്ടായി
തോൽപ്പിച്ചതിനെ ഓടിച്ചു.
അതിനാൽ ഒരുനാൾ നിന്നെയും
വരുതിയിലാക്കി നശിപ്പിക്കും
നമ്മുടെ കൈയ്യിൽ സോപ്പുണ്ട് , സാനിറ്റെസറും കൂടെയുണ്ട്
മാസ്ക് ധരിച്ച് തടഞ്ഞീടും .
Break the chain
Break the chain.