നല്ലൊരു നാളേയ്ക്കു വേണ്ടി
ഇന്നിത്തിരി അകന്നു നിൽക്കാം
റോഡിലിറങ്ങി നടക്കാതെ
വീട്ടിലിരുന്നു കളിക്കാം
നട്ടുനനയ്ക്കാം കൊയ്യാം,പിന്നെ
വീടിൻ കാര്യങ്ങൾ നോക്കാം
കൈകൾ രണ്ടും ശുചിയായി വയ്ക്കാം
കൂട്ടുകൂടാതിരിക്കാം,നമുക്ക്
ആഘോഷങ്ങൾക്കവധി കൊടുക്കാം
ജാഗ്രതയോടെ നീങ്ങാം, ഈ
രോഗം പടരാതിരിക്കാൻ
നല്ലൊരു നാളെയ്ക്കു വേണ്ടി
നമുക്കൊന്നിച്ചൊരുമയിൽ നീങ്ങാം.