പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/'''ഞങ്ങളെ ഭയക്കല്ലേ !'''

ഞങ്ങളെ ഭയക്കല്ലേ !

പ്രിയപ്പെട്ടവരെ ഞങ്ങളാണ് സൂക്ഷ്മജീവികൾ. ഞങ്ങൾ ആരൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ ? വൈറസ്, ഫംഗസ്, ബാക്ടീരിയ ഇങ്ങനെ ഞങ്ങൾ പലതരക്കാറുണ്ട് സൂക്ഷ്മജീവികളായ ഞങ്ങൾ ഉപദ്രവകാരികൾ മാത്രമല്ല ഉപകാരികൾ കൂടിയാണ്. ഞങ്ങൾ പലരുടെയും പ്രവർത്തന ഫലമായാണ് മനുഷ്യരായ നിങ്ങളിൽ പല രോഗങ്ങളുമുണ്ടാകുന്നത്. രോഗത്തിന് കാരണക്കാരായ ഞങ്ങൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത് എങ്ങനെയെല്ലാമാണെന്ന് നിങ്ങൾക്കറിയാമോ കൂട്ടുകാരേ? വായുവിലൂടെയും , വെള്ളം ആഹാരം എന്നിവയിലൂടെയും, ജീവികൾ വഴിയും, സമ്പർക്കം മുഖേനയും ,വിസർജ്ജ്യത്തിലൂടെയും എല്ലാം ഞങ്ങൾ നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ജലദോഷം, ചിക്കൻപോക്സ്, ക്ഷയം കോളറ, എലിപ്പനി, മലമ്പനി , മന്ത് , ഡെങ്കിപ്പനി ,ചെങ്കണ്ണ്, കോറോണ എന്ന് വേണ്ട പല രോഗങ്ങൾക്കും ഞങ്ങൾ കാരണക്കാരാവാറുണ്ട്. എന്നു കരുതി നിങ്ങൾ ഞങ്ങളെ ഭയക്കേണ്ട കേട്ടോ! എടുക്കേണ്ട മുൻകരുതലുകൾ നിങ്ങൾ എടുത്താൽ ഞങ്ങൾക്ക് നിങ്ങളിൽ പ്രവേശിക്കാനാവില്ല കൂട്ടുകാരേ ഞങ്ങൾ ഈ ഭൂമുഖത്തെ ശുചിയാക്കുകയും സസ്യങ്ങൾക്കു വേണ്ട പോഷകങ്ങൾ നൽകുകയും ചെയ്യുന്നുണ്ട് എങ്ങനെയാണെന്നറിയാമോ കൂട്ടുകാരേ? ജൈവാവശിഷ്ടങ്ങളെല്ലാം ജീർണിച്ച് മണ്ണിൽ ചേരുന്നത് ബാക്ടീരിയയുടെയും ഫംഗസുകളുടെയും പ്രവർത്തന ഫലമായാണ്. ഞങ്ങൾ ഭൂമുഖത്തെ ശുചിയാക്കുന്നതോടോപ്പം സസ്യങ്ങൾക്കു വേണ്ടപോഷകങ്ങളും നൽകുന്നു.കൂടാതെ ചികിത്സാരംഗത്തും ഞങ്ങളെ പ്രയോജനപ്പെടുത്തുന്നു. ഇങ്ങനെ പല ഉപകാരങ്ങളും ഞങ്ങളെ കൊണ്ട് നിങ്ങൾക്കുണ്ടെന്നു മനുഷ്യരായ നിങ്ങൾ ഓർക്കണം...............

ആയുഷ് രാജ്. എസ്
5 പന്ന്യന്നൂർ വി.വി എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം