എത്തി മഹാമാരി ഭീതി പരത്തി
വിറങ്ങലിച്ചു ലോകം ഭയത്താൽ
കുട്ടികൾക്കെല്ലാം കഷായം
കുടിക്കും പത്യ കാലം
കളികളില്ല കൂട്ടു കൂടലില്ല
ഓട്ട പാച്ചിലില്ല ഒത്തു പോവലില്ല
ആർഭാടമില്ല ആരവമില്ല
ആർപ്പുവിളികളുമൊട്ടുമില്ല
അകലം അകലം മാത്രം പ്രതിവിധി
ഇത്രമേൽ ഭീകരനോ ഈ കൊറോണ
ലോകത്തെ നടുക്കിയ ഭീകരൻ
എവിടെയും കേൾക്കാം കൊറോണ മാത്രം
വന്യമാം അറിവിനാൽ
അഹങ്കരിെച്ചൊരു കാലം
ആരാകിലെന്ത് വൈറസിന്
ആരെയും ആക്രമിക്കും
പണ്ഡിതനെന്നോ ,പാമരനെന്നോ, കുബേരനെന്നോ ,കുചേലനെന്നോ
ഭേദമന്യേ ആക്രമിക്കും വൈറസ്
സോപ്പിനു മാത്രം ധന്യമായി
അകറ്റാം അണുവിനെ
കഴുകാം കൈകൾ വീണ്ടും വീണ്ടും അണിയാം മാസ്ക് മുഖത്ത്
പാലിക്കാം സാമൂഹിക അകലം
പാലിക്കാം നിർദ്ദേശങ്ങൾ
പൊരുതാം ഒന്നായ്നിന്ന്
അകറ്റാം ഒറ്റക്കെട്ടായി
മഹാമാരിയാം കൊറോണ