രാജ്യം അടച്ചു!
അടച്ചിട്ടാൽ വൈറസ്
പകരില്ലെന്ന് വിദഗ്ദ്ധമതം
അടച്ചപ്പൊഴോ .....
പതുങ്ങിയിരുന്ന പല വൈറസുകളും
പുറത്തേക്കിറങ്ങി.
കണ്ണി മുറിക്കാൻ കൈകഴുകി ലോകം
കണ്ണിറുക്കിയടച്ച വൈറസുകൾ
കയറികൂടിയത് മനസ്സിനുള്ളിൽ
മനസ്സ് കഴുകാൻ കഴിഞ്ഞില്ല !!!
മാസ്ക് കെട്ടി വൈറസിനെ തുരത്താൻ
ലോകം ശ്രമിച്ചു
ഉള്ളിൽ കയറിയ വൈറസിന്
മരുന്നു കണ്ടുപിടിച്ചില്ലല്ലോ!
വൈറസുകൾ പെരുകുകയാണ്
പലപേരുകളിൽ,
പലനിറങ്ങളിൽ
പലരൂപങ്ങളിൽ
പക്ഷേ ഇവയ്ക്കെല്ലാം
ഒരേ ജനിതക ഘടനയാണ്!
ദുർഘടങ്ങളിൽ ഇവർ പുറത്തു ചാടും
കൂടുതൽ ശക്തിയോടെ
സാർസും മെർസും നിപ്പയും കോവിഡും
തോൽക്കും; നമുക്ക് തർക്കമില്ല!!!
പക്ഷേ കൊടിയ മനുഷ്യ വൈറസുകളെ അടച്ചിടാൻ
നാം പുതു വാക്സിനുകൾ കണ്ടെത്തേണ്ടിവരും.