അകന്നിരുന്നിടാം ചെറുത്ത് നിന്നിടാം..
തകർത്തെറിഞ്ഞിടാം കൊറോണ തൻ കണ്ണിയെ
ഒരു മനസ്സായിടാം ലോക നന്മ ചെയ്തിടാം
പിഴുതെറിഞ്ഞിടാം കൊറോണ തൻ വേരിനെ
അകത്തിരുന്നിടാം അകന്നിരുന്നിടാം
മരണഭീതി മാറ്റി നിർത്തി ഒരുമയോടെ പോയിടാം
ഹസ്തദാനം വേണ്ടിനി നമസ്കാരം ചെയ്തിടാം
ജാഗ്രതയിൽ മുഴുകിയിട്ട് നല്ല നാൾ രചിച്ചിടാം
ജാതി മതം വേണ്ടിനി ഒരു മനസ്സായ് നേരിടാം
മനുഷ്യനെ മനുഷ്യനാക്കും സത്പ്രവൃത്തി ചെയ്തിടാം
കൂട്ടം ചേരൽ വേണ്ടിനി കരുതലോടെ നീങ്ങിടാം
മുഖാവരണം ധരിച്ചിട്ട് ചിരി തൂകി നിന്നിടാം
പ്രളയവും കടന്നു പോയ്...നിപ്പയും കടന്നു പോയ്
കടത്തിവെട്ടിടാം കൊറോണയെന്ന വിരുതനെ
അതിജീവിച്ചിടാം അതിജീവിച്ചിടാം നല്ലനാളിനായ് കാത്തിരുന്നിടാം...