പഞ്ചായത്ത് എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/തിരിച്ചറിവ്

തിരിച്ചറിവ്


ഓർമപ്പെടുത്തുന്നു കൊറോണ
മനുഷ്യൻ ഒന്നുമല്ലെന്ന്
പണവും പ്രശസ്തിയുമെല്ലാം
കാണാത്ത ഒരണുവിൻ മുൻപിൽ
ഒന്നുമല്ലാതാവുന്നു.
ഇനിയെന്തു ചെയ്യുമെന്നറിയാതെ
ഭയന്നു നിൽക്കുമ്പോൾ.....
മനുഷ്യൻ മനുഷ്യനെ അറിയുന്നു
മനുഷ്യൻ പ്രകൃതിയെ അറിയുന്നു
മനുഷ്യൻ ജീവന്റെ വിലയറിയുന്നു
ഈ തിരിച്ചറിവിന്നായ്....
ഞാൻ എന്ന ഭാവത്തിനായ്....
പ്രളയത്തിനു പിന്നാലെ
മഹാവ്യധിയായ് കൊറോണയുമെത്തി
ഈ ഭൂമി സർവജീവജാലങ്ങൾക്കും
ഓർമപ്പെടുത്തുന്നു കൊറോണ.

സെയിൻ സൈമൺ
2 എ പഞ്ചായത്ത് എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത