പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട/അക്ഷരവൃക്ഷം/ അന്തരീക്ഷ മലിനീകരണം

അന്തരീക്ഷ മലിനീകരണം
              അന്തരീക്ഷ മലിനീകരണം എല്ലായ്‌പോഴും നാഗരികതകളോടൊപ്പമാണ്. മനുഷ്യൻ ആദ്യത്തെ തീ സൃഷ്ടിച്ച ചരിത്രാതീതകാലം മുതലാണ് മലിനീകരണം ആരംഭിച്ചത്. 1983ലെ സയൻസ് ജേർണലിലെ ഒരു ലേഖനം അനുസരിച്ചു  ചരിത്രാതീതഗുഹയുടെ  മേൽത്തട്ട് കണ്ടെത്തിയ "മണം "ഉയർന്ന അളവിൽ ഉള്ള മലിനീകരണത്തിന് ധാരാളം തെളിവുകൾ നൽകുന്നു. ഇത്‌ തുറന്ന തീയുടെ അപര്യാപ്തമായ വായു സഞ്ചാരമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാവസായിക വിപ്ലവമാണ്  പരിസ്ഥിതി മലിനീകരണത്തിന് ജന്മം നൽകിയത്. കേരളം ഒരു ദിവസം പുറംതള്ളുന്നത് ഉദ്ദേശം 1000ടൺ മാലിന്യമാണ്. ഏതെങ്കിലും രീതിയിൽ പരമാവധി 500ടൺ മാത്രമേ സാംസ്‌കരിക്കപ്പെടുന്നുള്ളൂ. ബാക്കി വരുന്ന 500ടൺ  മാലിന്യം കേരളത്തിൽ ചിന്നി ചിതറുന്നു. ഏറ്റവും ഗുരുതര പ്രതിസന്ധി മാലിന്യം ആണെന്ന് മാറി വരുന്ന സർക്കാരുകൾ ഏറ്റു പറഞ്ഞിട്ടും മാലിന്യ സംസ്കരനത്തിന് ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥ വ്യതിയാനം മൂലം  കേരളത്തിൽ ചൂട് 4.5 ഡിഗ്രി സെൽഷ്യസ് കൂടു മെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ആഗോളതാപനതിന്നു പുറമെ വൻ നഗരങ്ങളിൽ നിന്നുള്ള ഓടജലം മത്സ്യ ഫാമുകളിൽ നിന്നുള്ള പുറന്തള്ള ൽ എന്നിവ സമുദ്ര ഘടനയിലെ രാസ മാറ്റത്തിനു കാരണം. സംസ്കരണത്തിനുള്ള മാർഗങ്ങൾ ഇല്ലാത്തതു മൂലം പ്ലാസ്റ്റിക് കത്തിക്കുന്നത് വ്യാപകമായി. ഭൂഗർഭ ജലനിരപ്പ് വർഷംതോറും കുറയുന്നു. കേരളത്തിൽ 90%പ്രദേശങ്ങളും വരൾച്ച സാധ്യതയാണ്. കാലാവസ്ഥ മാറ്റം മൂലം വീണ്ടും കേരളത്തിൽ മഴ കുറയുമെന്ന് വിദഗധർ പറയുന്നു. കേരളത്തിലെ വയലുകളുടെ വിസ്തൃതി കഴിഞ്ഞ 40 വർഷമായി 7.54 ലക്ഷം ഹെകടറിൽ  നിന്നും 1.9 ആയി കുറഞ്ഞു. തണ്ണീർ തടങ്ങളിൽ 49%ന്റെ  കുറവുണ്ടായി.
 പരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങളല്ല. ഫലപ്രദമായി നേരിടാൻ കഴിയാതെ വരുമ്പോൾ ആണ് അത് ദുരന്തമായി മാറുന്നത്. കേരളം ഭാവിയിൽ നേരിടാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളെയോ അവയെ നേരിടുന്ന മാർഗങ്ങളെയും കുറിച്ച് ശാസ്ത്റിയ പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ല. പരിസ്ഥിതി ദിന ആചാരണം അത്തരം  ചിന്തക്കുള്ള  വേദി കൂടി ആകേണ്ടതാണ്....
ആഷ്‌ലി മറിയം സാം
9 പി.എച്.എച്.എസ് കുളനട
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം