സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2016 - 2017

'ലാഡർ'

ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്‍ക‍ൂളിൽ അഞ്ചാം ക്ലാസ് മ‍ുതൽ എട്ടാം ക്ലാസ് വരെ 617 ക‍ുട്ടികൾ പഠിച്ച‍ു വര‍ുന്ന‍ു. ഇതിൽ അക്ഷരങ്ങൾ ക‍ൂട്ടി വായിക്ക‍ുവാനോ എഴ‍ുത‍ുവാനോ കഴിയാത്ത ക‍ുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട നിരന്തര പിന്ത‍ുണ നൽകി അവരെ മറ്റ‍ു ക‍ുട്ടികളോടൊപ്പം കൊണ്ട‍ുവര‍ുവാൻ ലക്ഷ്യമാക്കി നടപ്പിലാക്കി വര‍ുന്ന പദ്ധതിയാണ് 'ലാഡർ' പ്രോഗ്രാം. സ്‍ക‍ൂളിലെ മ‍ുൻ ഹെഡ്‍മാസ്റ്റർ ശ്രീ. സ‍ുനിൽ പ്രഭാനന്ദലാൽ സാറിൻെറ നേത‍ൃത്വത്തിലാണ് ഈ പദ്ധതിക്ക് ത‍ുടക്കം ക‍‍ുറിച്ചത്. ശ്രീ ആൾട്രിൻ വില്യം സാറാണ് ഈ പദ്ധതിക്ക് ലാഡർ എന്ന പേര് നിർദ്ദേശിച്ചത്. ലാഡർ പദ്ധതിയിൽ പങ്കെട‍ുത്ത ക‍ുട്ടികൾ വളരെ താൽപര്യത്തോടെ ക്ലാസ്സിൽ വര‍ുകയ‍ും വളരെ വേഗത്തിൽ പഠനനേട്ടം കൈവരിക്ക‍ുന്നത് കാണാന‍ും ഞങ്ങൾ അധ്യാപകർക്ക് കഴിഞ്ഞ‍ു. രക്ഷിതാക്കള‍ുടെ ഭാഗത്ത് നിന്ന‍ും പരിപ‍ൂർണ്ണ സഹകരണം ഈ പദ്ധതിക്ക് ലഭിക്ക‍ുന്ന‍ുണ്ട്.

2021-22

ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്.

ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആ‍‍ർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു.

കേരളപിറവി ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബി൯െറ ഭാഗമായി മിഥു൯ ഡി.പി 'ഭാഷാപ്രതിജ്‍ഞയും' നിരഞ്ജന 'കേരള ചരിത്ര അവതരണവും' ശ്രുതി എസ്. ബിനു 'കേരള പിറവി ഗാനവും' ആലപിച്ചു .

ശിശുദിനാഘോഷം

ദീർഘനാളുകളായി അടച്ചിരുന്ന സ്കൂൾ തുറന്നതിന് പിന്നാലെയാണ് ശിശുദിനം എത്തിയത്. ഈ വ‍ർഷത്തെ ശിശുദിനാഘോഷത്തിന് സ്കൂൾ വീണ്ടും സജീവമായി. സോഷ്യൽസയ൯സ് ക്ലബ്ബ് വിവിധ

മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്ത‍ു

എസ്എസ്എൽസി ഫുൾ എ പ്ലസ്

 
FULL A+



സ്കൂൾ മാഗസീൻ

സ്കൂൾ മാഗസീൻ കാണുന്നതിന് ഈ ലിങ്ക് ക്ലിക്കുചെയ്യുക NEW HSS NELLIMOOD E-Magazine Full

Part 1

വാർഷിക റിപ്പോർട്ട്

എസ് എസ് എൽ സി വിദ്യാർത്ഥികൾ,അദ്ധ്യാപകർ,രചനകൾ,മറ്റുള്ളവ

ചിത്രരചന

ഹിന്ദിദിനാചരണം

ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.

കാരുണ്യത്തി൯െറ കൈത്താങ്ങ്

NCC ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ശ്രീ ബിജു സാറി൯െറ നേതൃത്വത്തിൽ കുട്ടികളുടേയും അധ്യാപകരുടേയും സഹായത്തോടുകൂടി മഴക്കെടുതിയിൽ ദുരിതമനുഭവിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് വിതരണം നടത്തി.

മോട്ടിവേഷ൯ ക്ലാസ്

കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.

പ്രമാണം:Civil service foundation class.jpg