പരിസ്ഥിതി മലിനീകരണം
“പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലചായ്ക്കും
സ്വച്ഛാബ്‍ധി മണൽത്തിട്ടാം പാദോപാധാനം പൂണ്ടൂം.”
പാരിസ്ഥിതിക സൗഭാഗ്യങ്ങളെ ആറ്റിക്കുറുക്കിയ കവിവാക്യം ശ്രദ്ധേയമാണ്. ജീവജാലങ്ങളുടെ നിലനിൽപ്പിനാധാരമായ പരിസ്ഥിതി ദിനം പ്രതി മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാണ് മലിനീകരണം. വ്യാവസായിക വിപ്ലവത്തിനുശേഷമാണ് ഭൂമിയിൽ മാലിന്യങ്ങൾ കുന്നുതൂടിയത്. ഹരിതഗൃഹവാതകങ്ങളുടെ അമിതോൽപ്പാദനം മൂലം ക്രമേണ ഭൂമിയുടെ ഉപരിതല താപനില ഉയർന്നുകൊണ്ടിരിക്കുന്ന പ്രതിഭാസത്തെ ആഗോളതാപനം എന്നു പറയുന്നു. സൂര്യരശ്മിയിലെ മാരകമായ അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമിയിൽ പതിക്കാതെ ഭൂമിയുടെ ജീവൻ നിലനിർത്തുന്നപാളിയാണ് ഓസോൺ പാളി.
വ്യാവസായിക മാലിന്യങ്ങൾ, ഗാർഹിക മാലിന്യങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവ മൂലം ഇന്ന് ജലം മലിനീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ജലസ്രോതസ്സുകൾ 80 ശതമാനത്തോളം മലിനീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗവും ജല മലിനീകരണത്തിന്റെ പ്രധാനകാരണങ്ങളാണ്.
മണ്ണില്ലെങ്കിൽ സസ്യസമ്പത്ത്, മനുഷ്യർ എന്നിവ നശിക്കും. മലിനീകരിക്കപ്പെട്ട മണ്ണിൽ വളരുന്ന വിളകളിൽ ഉൽപ്പാദനം കുറവായിരിക്കും, ഗുണനിലവാരം മോശമായിരിക്കും. പ്ലാസ്റ്റിക്കുകൾ എത്രകാലം മണ്ണിൽ കിടന്നാലപം ജീർണ്ണിക്കുന്നില്ല.
വായുവും വെള്ളവും ഭൂമിയും മലിനപ്പെടുന്നതുവഴി രോഗങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. ഭൂമിയുടെ പുറം തോടാണ് മണ്ണ്. മനുഷ്യർ, വാസയോഗ്യമല്ലാത്ത ഒരു ഗ്രഹമായി ഭൂമിയെ അനുദിനം മാറ്റിക്കൊണ്ടിരിക്കുകയാണ്. മണ്ണിന്റെ മലിനീകരണം കൃഷിയെ മാത്രമല്ല, ജീവജാലങ്ങളെയും ബാധിക്കുന്നു. മണ്ണിൽ കലരുന്ന എല്ലാ രാസവസ്തുക്കളിലും പുഴകളിലും സമുദ്രത്തിലും എത്തിക്കുന്നു. അവ മത്സ്യങ്ങളിലൂടെ മനുഷ്യശരീരത്തിൽ എത്തുന്നു.
വ്യവസായശാലയിൽ നിന്നും പുറം തള്ളപ്പെടുന്ന ബെൻസീൻ രക്താർബുദത്തിനു കാരണമാകും. പ്ലാസ്റ്റിക് മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായതോടെ പ്ലാസ്റ്റിക് മലിനീകരണം.എന്ന പാരിസ്ഥിതിക വിപത്തും വന്നു ചേർന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ നിരവധിയാണ്. ജീവികളുടെ ആവാസവ്യവസ്ഥയെ തകർക്കുന്നു.
പാരിസ്ഥിതിയും മനുഷ്യനും പരസ്‍പര പുരകമാണ്. മാലിന്യങ്ങൾ ലോറിയിൽ കയറ്റി മാലിന്യനിക്ഷേപ സങ്കേതത്തിലെത്തിക്കണം. സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കണം. കമ്പോസ്റ്റുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാം. കേരളത്തിലെ ആശുപത്രികളിലെ ബയോ മെഡിക്കൽ വേസ്റ്റ് ഇപ്പോൾ ശേഖരിച്ച് സംസ്കരിക്കുന്ന സംവിധാനമുണ്ടായിട്ടുണ്ട്.
പ്ലാസ്റ്റിക് ഒഴിവാക്കി കടലാസിന്റെ ഉപയോഗം വർധിപ്പിക്കുന്നത് മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ സുഗമമാക്കും. നിരന്തരമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ഇത്തരം മഹാവിപത്തിലേക്കുള്ള പ്രയാണം തടയാനാകൂ. കൽക്കരി, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക. സൗരോർജ്ജം വൻതോതിൽ ഉപയോഗിക്കാനാവശ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന പ്ലാസ്റ്റിക്ക് നിർമ്മാണങ്ങൾ തടയുക ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുക.ജൈവവളങ്ങളും പ്രകൃതിദത്തകീടനാശിനികളും ഉപയോഗിക്കുക.
ശുദ്ധജലത്തിന്റെയും ശുദ്ധവായുവിന്റെയും അമൂല്യതയെപ്പറ്റിയും അവയുടെ പരിശുദ്ധി നിലനിറുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുക. പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക. ഭൂമിയിലെ എല്ലാ ജീവദാലങ്ങളുടെയും ഭാവിയെ ബാധിക്കുന്ന വിപത്താണ് പരിസരമലിനീകരണം.
വ്യവസായ ശാലകളിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയും വാഹനങ്ങളുടെ പുക നിയന്ത്രിച്ചും വായു മലിനീകരണം തടയാം. ജൈവ – ബോധവാനാകുകയും. മറ്റുള്ളവരെ ബോധവത്കരിക്കുകയും ചെയ്യുക. മലിനീകരണ നിയന്ത്രണങ്ങൾ സ്വന്തം വീട്ടിൽ നിന്നു തന്നെ ആരംഭിക്കുക. മലിനീകരണതത്തിന് കാരണമാകുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ അധികൃതരെ സഹായിക്കുക. പുനരുപയോഗത്തിനായി പ്ലാസ്റ്റിക് സഞ്ചികൾ മാറ്റി വയ്ക്കുക. പ്ലാസ്റ്റിക് പാഴ് വസ്തുകൾ ഭൂമിയിൽ വലിച്ചെറിയാതെ റിസൈക്ലിങിനായ് നൽകുക.
“ആദ്യം മരങ്ങൾ മരിക്കും
പിന്നെ മനുഷ്യനും.”
അങ്ങനെ ഒരു ദുരന്തം നമ്മുടെ ഭൂൂമിക്ക് വരാതിരിക്കട്ടെ.
എല്ലാവരുടേയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിക്കു കഴിവുണ്ട്. എന്നാൽ ആരുടേയും ആത്യാഗ്രഹം നിറവേറ്റാൻ പ്രകൃതിക്കു കഴിയില്ല. അതിനാൽ ഉയർന്ന ചിന്തയോടെ എളിയ ജീവിതം നയിക്കുക.
കാടില്ലെങ്കിൽ മഴയില്ല, മഴയില്ലെങ്കിൽ കൃഷിയില്ല, കൃഷിയില്ലെങ്കിൽ ഊണില്ല, ഊണില്ലെങ്കിൽ നാമില്ല എന്ന സത്യം ആരും വിസ്മരിക്കരുത്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|