ന്യു എൽ.പി.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ ആരോഗ്യവും ശുചിത്വവും

ആരോഗ്യവും ശുചിത്വവും

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം .പ്രകൃതിരമണിയാവും സമ്പത്സമൃദ്ധവും ആയ കേരളം. പൊന്നു വിളയുന്ന മണ്ണും പ്രകൃതിയും .എന്നാൽ ഇന്ന് യാതൊന്നുമില്ല.. നമ്മുടെ ശരീരവും മനസും പരിസരവും എല്ലാം തന്നെ ശുചിത്വമുള്ളതായിരിക്കണം എന്ന ചിന്തയാണ് ഒന്നാമതായി ഉണ്ടായിരിക്കേണ്ടത് രണ്ടാമതായി പരിസര ശുചിത്വം വേണം .മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങ്ങൾ മൂലം വായു,ജലം,മണ്ണ്,ആഹാരം ഇവയെല്ലാം വിഷമായി മാറിക്കഴിഞ്ഞു .അടുത്തത് മനുഷ്യന്റെ സ്വാർത്ഥതയാണ് .ഇതിന്റെയൊക്കെ ഫലമായി രോഗങ്ങൾ ദുരന്തങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു .മനുഷ്യന് ആവശ്യത്തിനുള്ളതെല്ലാം പ്രകൃതിയിലുണ്ട് ,അത്യാഗ്രഹത്തിനുള്ളതൊന്നുമില്ല താനും. നമ്മുടെ ചിന്തയും പ്രവർത്തനങ്ങളും എല്ലാം മാറണം. വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദമായ ജൈവ വളങ്ങളാക്കി മാറ്റണം .പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കണം .ആശുപത്രി,ഫാക്ടറി,അറവുശാല തുടങ്ങിയ മാലിന്യങ്ങൾ വലിച്ചെറിയാതെ പ്രകൃതിക്കു ഉപയോഗപ്രദമാക്കി മാറ്റണം .മരങ്ങൾ വെച്ചുപിടിപ്പിക്കണം .വനനശീകരണം തടയണം .ഇങ്ങനെ കുറെ ഒക്കെ മാറ്റങ്ങൾ വരുത്താൻ കഴിയും .


ഷഹന ഷെറിൻ
4 എ ന്യൂ എൽ പി എസ് പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം